Maya Moham

1 views

Lyrics

മായ മോഹമാരെ തേടിവരുമാദ്യമായ്
 താനേ മാറുമേതോ നാളിലനുരാഗമായ്
 ഹൃദയമേ... പറയുമിന്നു നീയേ
 പതിവിലും മധുര താളമോടേ പ്രിയമൊരു നിമിഷമേ
 കാണാ താരകങ്ങളിതിലേ മായാ ജാലമായി വെറുതേ
 ഓരോ വാക്കിലും എന്നുയിരിന്നു നീ ചിറകായി മാറവേ
 നീയെൻ പതിയായ നിഴലേ ചായം മൂടി നിന്നു പതിയേ
 ഓരോ നോക്കില്ലെന്തിനൊരു കോടി മഞ്ഞു നിറയേ
 മെല്ലേ മെല്ലേ വന്നു മഴയായ് ഇരു മിഴിയിലെ വരവായ്
 കണ്ണാടിയിൽ ചില്ലോളം പോലേ നീ
 വെറുതെ ഈ നിലാ വിരലിനാലെ ഞാനെഴുതുമെന്നിലെ പ്രണയം
 പുലരി മേഘമേ ഇനിയുമെന്നെ നീ അറിയുമെന്ന പോലേ
 കാണാ താരകങ്ങളിതിലേ മായാ ജാലമായി വെറുതേ
 ഓരോ വാക്കിലും എന്നുയിരിനു നീ ചിറകായി മാറവേ
 നീയെൻ പതിയായ നിഴലേ ചായം മൂടിനിന്നു പതിയേ
 ഓരോ നോക്കില്ലെന്തിനൊരു കോടി മഞ്ഞു നിറയേ
 മായ മോഹമാരെ തേടിവരുമാദ്യമായ്
 താനേ മാറുമേതോ നാളിലനുരാഗമായ്
 ഹൃദയമേ... പറയുമിന്നു നീയേ പ്രിയമൊരു നിമിഷമേ
 കാണാ താരകങ്ങളിതിലേ മായാ ജാലമായി വെറുതേ
 ഓരോ വാക്കിലും എന്നുയിരിന്നു നീ ചിറകായി മാറവേ
 നീയെൻ പതിയായ നിഴലേ ചായം മൂടി നിന്നു പതിയേ
 ഓരോ നോക്കില്ലെന്തിനൊരു കോടി മഞ്ഞു നിറയേ
 

Audio Features

Song Details

Duration
03:21
Key
2
Tempo
125 BPM

Share

More Songs by Alphons Joseph'

Similar Songs