Nadhi

5 views

Lyrics

പൂവും പൂവിൻ തേനും നീയാണേ
 നോവും നോവിൻ നേരും നീയാണേ
 ഞാനോ-നീയോ കനവേറി പായുന്നേ
 ആരാരാരും അറിയാതെ പാടുന്നേ
 ആ നറുമണിമലരിൻ നെറുകയിലിഴുകി നീഹാരം
 നാൾ ഇതുവരെയെഴുതാ നിനവുകളെഴുതി നീ മാത്രം
 നാം ഇരുവരുമൊന്നായ് ഇതുവഴിയൊഴുകി പോരാതെ
 ആ അതിരുകളറിയാ മുകിലലമേലെ ചേക്കേറാം
 ഞാൻ ഇവിടെ തനിയെ
 നീൾ മിഴികൾ നനയെ
 തീരാതെ ഈ രാവോരം
 നെഞ്ചാകെ നീ നീമാത്രം
 ആ നറുമണിമലരിൻ നെറുകയിലിഴുകി നീഹാരം
 നാൾ ഇതുവരെയെഴുതാ നിനവുകളെഴുതി നീ മാത്രം
 നാം ഇരുവരുമൊന്നായ് ഇതുവഴിയൊഴുകി പോരാതെ
 ആ അതിരുകളറിയാ മുകിലലമേലെ ചേക്കേറാം
 രാവിൽ തീരാ നോവിൽ മേലേതാരം നീറുന്നേ
 കാതിൽ മൗനംതേങ്ങും കാണാക്കാറ്റില് വാടുന്നേ
 ഉള്ളാകെ നീ നീമാത്രം
 ഒന്നാണേ
 ആ നറുമണിമലരിൻ നെറുകയിലിഴുകി നീഹാരം
 നാൾ ഇതുവരെയെഴുതാ നിനവുകളെഴുതി നീ മാത്രം
 നാം ഇരുവരുമൊന്നായ് ഇതുവഴിയൊഴുകി പോരാതെ
 ആ അതിരുകളറിയാ മുകിലലമേലെ ചേക്കേറാം
 

Audio Features

Song Details

Duration
04:33
Key
9
Tempo
115 BPM

Share

More Songs by Anil Raveendran

Albums by Anil Raveendran

Similar Songs