Premikkumbol
2
views
Lyrics
പ്രേമിക്കുമ്പോൾ നീയും ഞാനും, നീരിൽ വീഴും പൂക്കൾ ഓളങ്ങൾ തൻ ഏതോ തേരിൽ പകലറിയാതിരവറിയാതൊഴുകുകയല്ലോ, അലയുകയല്ലോ ♪ പ്രണയമേ നീ, മുഴുവനായി മധുരിതമെങ്കിലും എരിയുവതെന്തേ സിരയിലാകേ പരവശമിങ്ങനെ ഒരു മലരിതളാൽ മലർവനി തീർക്കും വിരഹനിലാവായ് മരുവും തീർക്കും പ്രേമം ♪ പ്രേമിക്കുമ്പോൾ നീയും ഞാനും, നീരിൽ വീഴും പൂക്കൾ ♪ ഹൃദയമേ നീ, ചഷകമായി നുരയുവതെന്തിനോ ശലഭമായ് ഞാൻ തിരിയിൽ വീഴാൻ പിടയുവതെന്തിനോ നിഴലുകൾ ചായും സന്ധ്യയിലാണോ പുലരിയാലാണോ ആദ്യം കണ്ടു നമ്മൾ ♪ പ്രേമിക്കുമ്പോൾ നീയും ഞാനും, നീരിൽ വീഴും പൂക്കൾ ഓളങ്ങൾ തൻ ഏതോ തേരിൽ പകലറിയാതിരവറിയാതൊഴുകുകയല്ലോ, അലയുകയല്ലോ
Audio Features
Song Details
- Duration
- 03:10
- Key
- 5
- Tempo
- 159 BPM