Nalla Devane

2 views

Lyrics

നല്ല ദേവനെ ഞങ്ങൾ എല്ലാവരെയും
 നല്ലതാക്കി നിന്നിഷ്ടത്തെ ചൊല്ലീടേണമേ
 നല്ലതാക്കി നിന്നിഷ്ടത്തെ ചൊല്ലീടേണമേ
 പച്ച മേച്ചിലിൽ ഞങ്ങൾ മേഞ്ഞീടുവാനായ്
 മെച്ചമായാഹാരത്തെ നീ നല്കീടേണമേ
 മെച്ചമായാഹാരത്തെ നീ നല്കീടേണമേ
 ♪
 അന്ധകാരമീ ലോക യാത്രയിൽ
 ബന്ധുവായിരുന്നു വഴി കാട്ടിടേണമേ
 ബന്ധുവായിരുന്നു വഴി കാട്ടിടേണമേ
 ഇമ്പമേറിയ നിൻ അൻപുള്ള സ്വരം
 മുൻപേ നടന്നു സധാ കേൾപ്പിക്കേണമേ
 മുൻപേ നടന്നു സധാ കേൾപ്പിക്കേണമേ
 ♪
 വേധവാക്യങ്ങൾ ഞങ്ങൾക്കാദായമാവാൻ
 വേദനാഥനെ നിന്റെ ജ്ഞാനം നൽകുകെ
 വേദനാഥനെ നിന്റെ ജ്ഞാനം നൽകുകെ
 സന്തോഷം സധാ ഞങ്ങൾ ചിന്തയിൽ വാഴാൻ
 സന്തോഷത്തെ ഞങ്ങൾക്കിന്നു ദാനം ചെയ്യുകേ
 സന്തോഷത്തെ ഞങ്ങൾക്കിന്നു ദാനം ചെയ്യുകേ
 ♪
 താതനാത്മനും പ്രിയ നിത്യ പുത്രനും
 സാദരം സ്തുതി സ്തോത്രം എന്നും ചൊല്ലുന്നേ
 സാദരം സ്തുതി സ്തോത്രം എന്നും ചൊല്ലുന്നേ
 നല്ല ദേവനെ ഞങ്ങൾ എല്ലാവരെയും
 നല്ലതാക്കി നിന്നിഷ്ടത്തെ ചൊല്ലീടേണമേ
 നല്ലതാക്കി നിന്നിഷ്ടത്തെ ചൊല്ലീടേണമേ
 

Audio Features

Song Details

Duration
05:38
Key
5
Tempo
140 BPM

Share

More Songs by Don Valiyavelicham

Albums by Don Valiyavelicham

Similar Songs