Neelaambale
4
views
Lyrics
നീലാമ്പലേ നീ വന്നിതാ ഞാനാം നിലാവിന്റെ പൊയ്കയിൽ നീഹാരവും വാർതെന്നലും കൂട്ടാകുമീവേളയിൽ തെളിവാനമിതാ ഒരു പൂക്കുടയായ് താരകമിഴികൾ ഓതിയമൊഴികൾ ഒരാർദ്രമധുഗീതമായ് തലോടുമിനി നമ്മളെ നീലാമ്പലേ നീ വന്നിതാ ഞാനാം നിലാവിന്റെ പൊയ്കയിൽ ♪ ഈ പുലരികളിൽ ഒരു കനവിൻ പടവുകളിൽ നാമിതളുകളിൽ വെയിലെഴുതി ഉണരുകയായ് ഓമൽ പൈതലേ എൻ വാനിൻ തിങ്കളേ നീയോ തന്നിതാ മായികാനന്ദമേ ♪ നാ നന നനനാ നാ നന നനനാ നാ നന നനനാ ആഹാ ഹാ ഹാ ഹാ ആഹാ ഹാ ഹാ ഹാ ♪ ഈ ഇടവഴിയേ ഒരു ചിറകായ് പല നിനവായ് നാമൊഴുകുകയായ് ചിരിമലതൻ നെറുകവരേ നീയോ വന്നിതാ നെഞ്ചോരം താളമായ് തൂവൽ കൂട്ടിലേ കുഞ്ഞു ചങ്ങാതിയായ് നീലാമ്പലേ നീ വന്നിതാ ഞാനാം നിലാവിന്റെ പൊയ്കയിൽ നീഹാരവും വാർതെന്നലും കൂട്ടാകുമീവേളയിൽ തെളിവാനമിതാ ഒരു പൂക്കുടയായ് താരകമിഴികൾ ഓതിയമൊഴികൾ ഒരാർദ്രമധുഗീതമായ് തലോടുമിനി നമ്മളെ ഒരാർദ്രമധുഗീതമായ് തലോടുമിനി നമ്മളെ
Audio Features
Song Details
- Duration
- 03:55
- Key
- 7
- Tempo
- 179 BPM