Kannil Minnum - From "Meppadiyan"
1
views
Lyrics
കണ്ണിൽ മിന്നും മന്ദാരം മെല്ലെ മെല്ലെ കൈനീട്ടും മായാമഞ്ഞിൻ താഴ് വാരം പെയ്യുന്നേതോ വെണ്മേഘം പൊന്നും പൂവും ആവോളം തോരാതുള്ളിൽ തേനലയായ് നീലവെയിൽ താളമിടും നാണമിഴി കണ്ണാടിയിൽ നൂറു നിറം തേടി വരും താഴെ മനസ്സിൻ വാടിയിൽ വഴി മറഞ്ഞ മഞ്ഞുകാലമോ മതിമറന്നു മെല്ലെ വന്നു മെയ്യുഴിഞ്ഞുവോ വെറുതെയെന്നു ചൊല്ലിയെന്തിനോ കാണാക്കിനാവെരിഞ്ഞോ മിഴികളിന്നു കണ്ട വർണമോ മായാതെ മാരിവില്ലു പോലെ മിന്നിയോ ദൂരെയേതൊരൂയലാടിയോ ഓ ഓ ധ സ സ സ രിരിസധ പധസരിഗസാധാ പധഗാപാരിധധപാ ഗപധസരിഗാപാ ഗരി മഗമാ സാരിധ ധഗാരിഗാ പഗാരിസാ ആ ആ പ്രാണനിൽ പതിവായി മൂളുന്ന പ്രാവേ നേരമായ് കൂടണയാൻ ചൂടറിയാൻ ഓ ഓ ഓ തൂവലായ് അറിയാതെയാലോലമേതോ രാനദിയിൽ ആദ്യമായ് വീണൊഴുകാൻ ഓ ഓ ഓ നീലവെയിൽ താളമിടും നാണമിഴി കണ്ണാടിയിൽ നൂറു നിറം തേടി വരും താഴെ മനസ്സിൻ വാടിയിൽ കാണാ കിനാവൊഴിഞ്ഞുവോ കണ്ണിൽ മിന്നും മന്ദാരം മെല്ലെ മെല്ലെ കൈനീട്ടും മായാമഞ്ഞിൻ താഴ് വാരം പെയ്യുന്നേതോ വെണ്മേഘം പൊന്നും പൂവും ആവോളം തോരാതുള്ളിൽ തേനലയായ് നീലവെയിൽ താളമിടും നാണമിഴി കണ്ണാടിയിൽ നൂറു നിറം തേടി വരും താഴെ മനസ്സിൻ വാടിയിൽ മിഴികളിന്നു കണ്ട വർണമോ മായാതെ മാരിവില്ലു പോലെ മിന്നിയോ ദൂരെയേതൊരൂയലാടിയോ ഓ ഓ
Audio Features
Song Details
- Duration
- 03:58
- Tempo
- 79 BPM