Minungum Minnaminuge - Female Version
2
views
Lyrics
മിനിങ്ങും മിന്നാമിനുങ്ങേ മിന്നി മിന്നി തേടുന്നതാരേ വരുമോ ചാരേ നിന്നച്ചൻ മിനിങ്ങും മിന്നാമിനുങ്ങേ മിന്നി മിന്നി തേടുന്നതാരേ വരുമോ ചാരേ നിന്നച്ചൻ നെറുകിൽ തൊട്ടു തലോടി കഥകൾ പാടിയുറക്കാൻ വരുമോ ചാരേ നിന്നച്ചൻ പുതുകനവാൽ മാഷിയെഴുതി മിഴികളിലാദ്യം ചിറകുകളിൽ കിലുകിലുങ്ങും തരിവളയേകി കുഞ്ഞിചുണ്ടിൽ പൊന്നും തേനും തന്നു മാമൂട്ടി പിച്ച പിച്ച വെക്കാൻ കൂടി വന്നു കൈ നീട്ടി മിനിങ്ങും മിന്നാമിനുങ്ങേ മിന്നി മിന്നി തേടുന്നതാരേ വരുമോ ചാരേ നിന്നച്ചൻ വരുമോ ചാരേ നിന്നച്ചൻ കാതൊന്നു കുത്തീട്ടു മാണിക്യ കല്ലിന്റെ കമ്മലിടും നേരം തേങ്ങലു മറ്റുവാൻ തോളത്തെടുത്തിട്ടു പാട്ടും പാടീലെ താരകം തന്നൊരു മോതിരം കൊണ്ടു നിൻ കുഞ്ഞിളം നാവിന്മേൽ തൂകിയോരക്ഷരം ചൊല്ലിതരില്ലെയെൻ മിന്നാമിന്നി നീ പകലിരവാകെ ഒരു നിഴലായി കാലൊന്നു തെന്നീടുമ്പോൾ എന്നച്ചൻ കാവലിനെത്തുകില്ലേ കോരിയെടുക്കുംതോറും നിറയുന്ന സ്നേഹത്തിൻ ചോലയല്ലേ മിനിങ്ങും മിന്നാമിനുങ്ങേ മിന്നി മിന്നി തേടുന്നതാരേ വരുമോ ചാരേ നിന്നച്ചൻ പുത്തനുടുപ്പിട് പൊട്ടു തൊടീച്ചിട്ട് നിന്നെയൊരുക്കീല്ലേ പള്ളികൂടത്തിന്റെ ഇല്ലി പടിവരെ കൂടേ വന്നീലെ നീ ചിരിക്കും നേരം അച്ഛന്റെ കണ്ണില് ചിങ്ങ നിലാവല്ലേ നീയൊന്നു വാടിയാൽ ആരാരും കാണാതാ നെഞ്ചം വിങ്ങില്ലേ മണിമുകിലോളം മകൾ വളർന്നാലും അച്ഛന്റെ ഉള്ളിലെന്നും അവളൊരു താമര തുമ്പിയല്ലേ ചെല്ലക്കുറുമ്പു കാട്ടി ചിണുങ്ങുന്ന ചുന്ദരി വാവായല്ലേ മിനിങ്ങും മിന്നാമിനുങ്ങേ മിന്നി മിന്നി തേടുന്നതാരേ വരുമോ ചാരേ നിന്നച്ചൻ പുതുകനവാൽ മാഷിയെഴുതി മിഴികളിലാദ്യം ചിറകുകളിൽ കിലുകിലുങ്ങും തരിവളയേകി കുഞ്ഞിചുണ്ടിൽ പൊന്നും തേനും തന്നു മാമൂട്ടി പിച്ച പിച്ച വെക്കാൻ കൂടി വന്നു കൈ നീട്ടി
Audio Features
Song Details
- Duration
- 05:14
- Key
- 5
- Tempo
- 133 BPM