Avastha

6 views

Lyrics

Yeah!
 EOC, Thirumali
 Yeah Yeah
 വേഗം വന്നാൽ വേഗം പോകാം (അതാണിവിടെ അവസ്ഥ)
 ദാനം ചെയ്താൽ പുണ്യം കിട്ടും (അതാണിവിടെ അവസ്ഥ)
 ചിരിച്ചു നിന്നവർ തിരിഞ്ഞു കൊത്തും (അതാണിവിടെ അവസ്ഥ)
 കഴുത്തു ചുറ്റും നാക്ക് മാത്രം വിവരം തീരെ കുറവാ
 എല്ലാരും ബിസിയാ എല്ലാവർക്കും തിരക്കാ
 കണ്ണിൽ കണ്ടത് വാങ്ങി കൂട്ടാൻ എല്ലാവർക്കും തിടുക്കം
 അടക്കമില്ല ഒതുക്കമില്ല പെൺപിള്ളേർക്കോ ഉറക്കമില്ല
 അരിച്ചു പെറുക്കി കണ്ട് പിടിച്ചത് അരച്ചു കലക്കി കുടിക്കും, ശേഷം
 ഇതെന്തൊരു തൊന്തരവ്? ഇതെന്തൊരു പൊല്ലാപ്പ്, ഏയ്
 നീ എന്തരു നോക്കണത്? ഇത് നുമ്മടെ നാടാണ്, ഏയ്
 സംഗതി ഉഷാർ ഞാൻ തിന്നത് ചോറാണ്, ഏയ്
 നമ്മൾ ജോറാണ് അച്ഛാദിൻ അതു ഇനി എന്നാണ്?
 അയ്യോ ഞാനല്ലേ തല്ലല്ലേ കൊല്ലല്ലേ
 തങ്കം പോലത്തെ മനസ്സ് പക്ഷെ കണ്ണിൽ കരടല്ലേ
 ഞങ്ങൾ താടി വളർത്തും മീശ വളർത്തും ഞങ്ങടെ ശരിയല്ലേ
 നീയത് ചെയ്യല്ലേ ഇത് ചെയ്യല്ലേ ഇനി അങ്ങനെ പറയല്ലേ
 ഉയർന്ന ചിന്താഗതി മൂഞ്ചിയ ജീവിതം
 ഈ ലോകത്ത് ഇമ്മാതിരി നശിച്ച ഭരണം
 ഈ നാട്ടിൽ എല്ലാവരും പറയും പരദൂഷണം
 എല്ലാർക്കും വിദ്യാഭ്യാസം, ഇല്ല ദീർഘവീക്ഷണം
 അതാണ് ഇവിടെ അവസ്ഥ
 ♪
 (അതാണ് ഇവിടെ അവസ്ഥ)
 ♪
 (അതാണ് ഇവിടെ)
 (അതാണ് ഇവിടെ)
 (അതാണ് ഇവിടെ അവസ്ഥ)
 (അവസ്ഥ. അവസ്ഥ. അവസ്ഥ.)
 ♪
 എല്ലാരും പറയുന്നു നിന്നെ കൊണ്ട് അത് സാധ്യമല്ല
 എന്നാൽ ഞാൻ പറയുന്നു അവർ നിന്റെ ആരുമല്ല
 നീ കാണും സ്വപ്നങ്ങൾക്ക് നീ തന്നെ കൈത്താങ്ങു കൊടുത്താൽ
 എത്തി ചേരാൻ പറ്റും ഉയരം അത് അധികം ദൂരമില്ല
 ഞാനൊന്നു വിരൽ ഞൊടിച്ചാൽ സ്തംഭിക്കും ഈ ഉലകം
 ഞാനൊന്നു കണ്ണടച്ചാൽ പൊളിയും കപട നാടകം
 അടപടലം മൂഞ്ചിയ നാട്ടിൽ ഇത് എന്റെ സമരം
 സകലകലാ വല്ലഭൻ അല്ല എങ്കിലും ഞാനിതു പറയും
 ഇരു കാലികൾ നാൽകാലികൾ കദറിട്ടൊരു കോമാളികൾ
 അറിവില്ലാ പാവപെട്ടവർ ഞങ്ങളെന്തു പെഴച്ചു?
 നീയൊക്കെ നിർമിച്ചൊരു ദൈവത്തെ ഞാൻ സ്തുതിച്ചു
 നീ ഒക്കെ കട്ട് മുടിച്ചത് മിച്ചം വന്നത് കഴിച്ചു
 എന്നിട്ടും തീർന്നിട്ടില്ല എന്താണെന്ന് അറിയില്ല
 എല്ലാർക്കും കൊട്ടാൻ ഉള്ളൊരു ചെണ്ട അല്ലീജീവിതം
 നീയൊക്കെ പുച്ഛിച്ചാലും വേറെന്ത് ഉപമിച്ചാലും
 പറയാനുള്ളത് ചങ്കുറപ്പോടെ ഞാനെന്നും പറയും (അതാണ് ഇവിടെ അവസ്ഥ)
 ♪
 (അതാണ് ഇവിടെ അവസ്ഥ)
 ♪
 (അതാണ് ഇവിടെ)
 (അതാണ് ഇവിടെ)
 (അതാണ് ഇവിടെ അവസ്ഥ)
 (അവസ്ഥ. അവസ്ഥ. അവസ്ഥ.)
 ♪
 ഇതാണാവസ്ഥ ഇതാണിവിടെ അവസ്ഥ
 ഇതാണാവസ്ഥ ഇതാണിവിടെ അവസ്ഥ
 ദുരവസ്ഥ ഇതാണിവിടെ അവസ്ഥ
 ദുരവസ്ഥ ഇതാണിവിടെ അവസ്ഥ
 

Audio Features

Song Details

Duration
03:44
Key
7
Tempo
160 BPM

Share

More Songs by ThirumaLi

Albums by ThirumaLi

Similar Songs