Kasavinte Thattamittu

4 views

Lyrics

കസവിന്റെ തട്ടമിട്ട് വെള്ളിയരഞ്ഞാണമിട്ട്
 പൊന്നിന്റെ കൊലുസ്സുമിട്ടൊരു മൊഞ്ചത്തി
 കൂന്താലി പുഴയൊരു വമ്പത്തി
 കൂന്താലി പുഴയൊരു വമ്പത്തി
 ഇവളുടെ മുന്നുംപിന്നും കണ്ടു കൊതിച്ചവർ
 മിന്നും മെഹറും കൊണ്ടു നടന്നവർ
 കൂനി കൂടി താടി വളർത്തി
 കയറൂരി പാഞ്ഞു കന്നിപഹയത്തി
 കൂന്താലി പുഴയൊരു വമ്പത്തി...
 കൂന്താലി പുഴയൊരു വമ്പത്തി...
 ♪
 കുളിരിന്റെ തട്ടുടുത്ത് തുള്ളിവരും നാണമൊത്ത്
 പെണ്ണിന്റെ പുതുക്ക നെഞ്ചൊരു ചെണ്ടല്ലേ
 നീ കൂന്താലി പുഴയിതു കണ്ടില്ലേ
 നീ കൂന്താലി പുഴയിതു കണ്ടില്ലേ
 അവളുടെ അക്കം പക്കം നിന്നവരൊപ്പന
 ഒപ്പം പലതും കെട്ടി മെനഞ്ഞതും
 കൂടെ കൂടെ പാടി ഒരുക്കി
 തലയൂരി പോന്നു കള്ളി പഹയത്തി
 കൂന്താലി പുഴയൊരു വമ്പത്തി...
 കൂന്താലി പുഴയൊരു വമ്പത്തി...
 ♪
 കനവിന്റെ മുത്തടുക്കി ഉള്ളിലിരുന്നു ആണൊരുത്തൻ
 പെണ്ണെന്തു വരുന്നീലൊപ്പന തീർന്നല്ലോ
 ആ കൂന്താലി പുഴയവൾ പോയല്ലോ
 ആ കൂന്താലി പുഴയവൾ പോയല്ലോ
 അവളൊരു കണ്ണും കയ്യും കൊണ്ടു തറഞ്ഞത്
 പെണ്ണിൻ കരളിൽ ചെന്നു തറച്ചത്
 മാരൻ കാണാ താമര നീട്ടി
 ചിരിതൂകി പോന്നു തുള്ളി പഹയത്തി
 കൂന്താലി പുഴയൊരു വമ്പത്തി...
 കൂന്താലി പുഴയൊരു വമ്പത്തി...
 

Audio Features

Song Details

Duration
04:46
Key
4
Tempo
89 BPM

Share

More Songs by Vidyasagar

Albums by Vidyasagar

Similar Songs