Onnaanaam Kunninmele

1 views

Lyrics

ഒന്നാനാം കുന്നിന് മേലെ കൈതോല കൂടും കൂട്ടി
 കൂടെ നീ പോരാമോ വേണുന്നൊളെ
 ഇബിലീസ് കാണാപ്പൂവും മക്കേലെ മുത്തും തന്നാല്
 കൂടെ ഞാന് പോരാമേ വേണുന്നൊനേ
 പൂവു മൂടി പൂതി തീര്ത്തു ബീവി ആക്കിടാം
 മാരിവില്ലു നൂലു നൂത്തു താലി ചാര്ത്തിടാം
 വേറാരും കാണാത്ത പൂമീന് തുള്ളും മാറാണേ
 കൂടേ ഞാന് പോരാമേ വേണുന്നോനെ
 ഒന്നാനാം കുന്നിന് മേലെ കൈതോല കൂടും കൂട്ടി
 കൂടെ നീ പോരാമോ വേണുന്നൊളെ
 കൊഞ്ചി വന്ന കാറ്റുരുമ്മി നൊന്താലോ
 നെഞ്ചില് വച്ചു മുത്തമിട്ടു പാടും ഞാന്
 മുള്ളു കൊണ്ടു കൈ മുറിഞ്ഞുവെന്നാലോ
 ഖല്ബില് നിന്നു നെയ്യെടുത്തു തൂവും ഞാന്
 പിറ പോലെ കാണാന് നോമ്പേറ്റി ഞാനും
 വിളി കേള്ക്കുവാനായ് ഞാന് കാത്തു കാലം
 നീല നിലാവൊളി വെണ്ണൊലിയാല് പൂശിയ പച്ചിലയാല്
 നാമൊരു മാളിക തീര്ക്കുകയായ് ആശകള് പൂക്കുകയായ്
 അതില് ആവോളം വാഴാനായ് നീയെന് കൂടെ പോരാമോ
 കൂടെ ഞാന് പോരാമെ വേണുന്നോനേ
 ഒന്നാനാം കുന്നിന് മേലെ കൈതോല കൂടും കൂട്ടി
 കൂടെ നീ പോരാമോ വേണുന്നൊളെ
 ഇബിലീസ് കാണാപ്പൂവും മക്കേലെ മുത്തും തന്നാല്
 കൂടെ ഞാന് പോരാമേ വേണുന്നൊനേ
 പൊൻകൊടിയിൽ പൊന്ന് കടഞ്ഞു നീറുമ്പോള്
 സ്വപ്നങ്ങൾക്കു മയ്യെഴുതി ഒപ്പും ഞാന്
 തക്കയിട്ടു തട്ടമിട്ടു വന്നാലോ
 കുപ്പിവളക്കൈ പിടിച്ചു കൂട്ടും ഞാന്
 കൊതി തീരെ കാണാന് കൂടുന്നു ഹാല്
 മണിമാരനേറും ഈ ഗുലുമാല്
 പ്ലാവില കൂട്ടിയ തൊപ്പികളാല് പാദുഷ കെട്ടി വരാം
 മാന്തളിര് ചൂടിയ ബീബിയൊരാൾ മാറിലണഞ്ഞലിയാം
 ഇനി നാളേറെ വാഴാനായ് നീയെന് കൂടെ പോരാമോ
 കൂടെ ഞാന് പോരാമെ വേണുന്നൊനെ
 ഒന്നാനാം കുന്നിന് മേലെ കൈതോല കൂടും കൂട്ടി
 കൂടെ നീ പോരാമോ വേണുന്നൊളെ
 ഇബിലീസ് കാണാപ്പൂവും മക്കേലെ മുത്തും തന്നാല്
 കൂടെ ഞാന് പോരാമേ വേണുന്നൊനേ
 പൂവു മൂടി പൂതി തീര്ത്തു ബീവി ആക്കിടാം
 മാരിവില്ലു നൂലു നൂത്തു താലി ചാര്ത്തിടാം
 വേറാരും കാണാത്ത പൂമീന് തുള്ളും മാറാണേ
 കൂടെ ഞാൻ പോരാമോ വേണുന്നോനെ

Audio Features

Song Details

Duration
05:09
Key
7
Tempo
92 BPM

Share

More Songs by Vidyasagar

Albums by Vidyasagar

Similar Songs