Pravukal Kurukunnu

3 views

Lyrics

പ്രാവുകള് കുറുകുന്നു മനസ്സില്
 പ്രണയം മുറുകുന്നു
 പ്രാവുകള് കുറുകുന്നു മനസ്സില്
 പ്രണയം മുറുകുന്നു
 മൂകവിഷാദത്തിന് താഴ്വാരങ്ങളില്
 മുന്തിരിവള്ളികള് പൂക്കുന്നു
 പ്രാവുകള് കുറുകുന്നു മനസ്സില്
 പ്രണയം മുറുകുന്നു
 പറന്നുപോയൊരു പക്ഷിയുപേക്ഷിച്ച
 തൂവലായ് നീയിരിക്കുന്നു
 പറന്നുപോയൊരു പക്ഷിയുപേക്ഷിച്ച
 തൂവലായ് നീയിരിക്കുന്നു
 മഞ്ഞില് നനഞ്ഞും മഴയില് കുതിര്ന്നും
 മാറോടു ചേര്ത്തുഞാന് നില്ക്കുന്നു നിന്നെ
 മനസ്സോടൂചേര്ത്തു ഞാന് നില്ക്കുന്നു
 പ്രാവുകള് കുറുകുന്നു മനസ്സില്
 പ്രണയം മുറുകുന്നു
 ഉടഞ്ഞുപോയൊരു ശംഖിലുലാവുന്ന
 നോവുമായ് നീയുറങ്ങുന്നു
 ഉടഞ്ഞുപോയൊരു ശംഖിലുലാവുന്ന
 നോവുമായ് നീയുറങ്ങുന്നു
 കാറ്റില് നനഞ്ഞും കനവിലലിഞ്ഞും
 കണ്ണീരുമായിനീ തേങ്ങുന്നു നിന്നെ
 കരളോടു ചേര്ത്തു ഞാന് പാടുന്നു
 പ്രാവുകള് കുറുകുന്നു മനസ്സില്
 പ്രണയം മുറുകുന്നു
 മൂകവിഷാദത്തിന് താഴ്വാരങ്ങളില്
 മുന്തിരിവള്ളികള് പൂക്കുന്നു
 പ്രാവുകള് കുറുകുന്നു മനസ്സില്
 പ്രണയം മുറുകുന്നു

Audio Features

Song Details

Duration
05:34
Key
3
Tempo
75 BPM

Share

More Songs by Chinmayi

Albums by Chinmayi

Similar Songs