Thiruvona Raavu (Asianet Ittymaani Onam Song) [feat. Gayathri Suresh & Mohanlal]

3 views

Lyrics

തിരുവോണ രാവ് വിരിയും കിനാവ് ഇടനെഞ്ചിൽ കേൾക്കും പൂവേ പൊലി മേളം
 തിരുവോണ രാവ് പൊന്നിൻ നിലാവ് നാടാകെ പൂവേ പൂവേ പൊലി മേളം
 ഉത്രാടപൂവിൻ കവിളിലഴകിലൊരു പൂത്തുമ്പി പെണ്ണിൻ പൂമുത്തമായ്
 മാവേലി നാടിൻ നെറുകിൽ ഉണരുമൊരു കുറി തൊട്ടു വീണ്ടും പൂക്കാലമായ്
 പൂ കൊണ്ടു മൂടും പൂ മുറ്റം തോറും തിരുവോണരാവിൻ താലപ്പൊലിമേളം
 ♪
 പൊന്നിൻചിങ്ങപുലരിയിലരുമ തുമ്പപ്പൂവിൻ കതിരാടി
 മഴവില്ലഴകിൽ പൂക്കളമെഴുതി തിരുവാതിരതൻ ചുവടാടി
 മാവേലി തംബ്രാൻ അരികിൽ അണയുമൊരു ഓമൽ കിനാവിൻ പുളകങ്ങളായ്
 ഊഞ്ഞാലിലാടും തരളസ് മൃതികളുടെ നിറമേഴും ചാർത്തും പൊന്നോണമായ്
 പൂ കൊണ്ടു മൂടും പൂ മുറ്റം തോറും തിരുവോണരാവിൻ താലപ്പൊലിമേളം
 ♪
 തിരുവോണ രാവ് വിരിയും കിനാവ് ഇടനെഞ്ചിൽ കേൾക്കും പൂവേ പൊലി മേളം
 തിരുവോണ രാവ് പൊന്നിൻ നിലാവ് നാടാകെ പൂവേ പൂവേ പൊലി മേളം
 ഉത്രാടപൂവിൻ കവിളിലഴകിലൊരു പൂത്തുമ്പി പെണ്ണിൻ പൂമുത്തമായ്
 മാവേലി നാടിൻ നെറുകിൽ ഉണരുമൊരു കുറി തൊട്ടു വീണ്ടും പൂക്കാലമായ്
 പൂ കൊണ്ടു മൂടും പൂ മുറ്റം തോറും തിരുവോണരാവിൻ താലപ്പൊലിമേളം
 
Audio Features

Song Details

Duration
03:43
Key
5
Tempo
106 BPM

Share

More Songs by Jecin George

Albums by Jecin George

Similar Songs