Manickyachirakulla
6
views
Lyrics
മാണിക്ക്യ ചിറകുള്ള മാറത്ത് കുറിയുള്ള വായാടി പക്ഷിക്കൂട്ടം വന്നുപോയി കാടൊന്നു കാണാനായി കൂടൊന്നു കൂട്ടാനായി ആകാശപ്പുഴ നീന്തി കുതിച്ചുപോയി എഹേയ് കണ്ടു മലനിരാ ഓഹോയ് കണ്ടു താഴ് വര മാമരം കണ്ടേ ചോല കണ്ടേ ഇലകൾ കണ്ടേ കായ്കളും ഹോയ് തന്തിന താനേ താനാനേ തന്തിന താനിന്നാനി നാനാനേ ♪ കണ്ടു വാകപ്പൂവിൻ കുട കണ്ടു മണിയിലഞ്ഞിത്തറകളും മാനോടുന്നുണ്ടേ തേൻകൂടുമുണ്ടേ കിളികൾ പലതുണ്ടേ കാടേറാൻ വാ, കൂടേറാൻ വാ കണ്ടതുമല്ല കേട്ടതല്ല കാണാകാനന കാഴ്ച്ചകൾ ഹോയ് തന്തിന താനേ താനാനേ തന്തിന താനിന്നാനി നാനാനേ ♪ കണ്ടു വീശും കാറ്റിൻ വീറും കണ്ടേ ഇരുളുലാത്തും വഴികളും കോടമഞ്ഞുണ്ടേ കൂമനുമുണ്ടേ തുടലിമുള്ളൂണ്ടേ കാടേറാൻ വാ, കൂടേറാൻ വാ കണ്ടതുമല്ല കേട്ടതല്ല കാണാകാനന ഭംഗികൾ ഹോയ് തന്തിന താനേ താനാനേ തന്തിന താനിന്നാനി നാനാനേ മാണിക്ക്യ ചിറകുള്ള മാറത്ത് കുറിയുള്ള വായാടി പക്ഷിക്കൂട്ടം വന്നുപോയി കാടൊന്നു കാണാനായി കൂടൊന്നു കൂട്ടാനായി ആകാശപ്പുഴ നീന്തി കുതിച്ചുപോയി എഹേയ് കണ്ടു മലനിരാ ഓഹോയ് കണ്ടു താഴ് വര മാമരം കണ്ടേ ചോല കണ്ടേ ഇലകൾ കണ്ടേ കായ്കളും ഹോയ് തന്തിന താനേ താനാനേ തന്തിന താനിന്നാനി നാനാനേ ഹോയ് തന്തിന താനേ താനാനേ തന്തിന താനിന്നാനി നാനാനേ
Audio Features
Song Details
- Duration
- 04:09
- Key
- 1
- Tempo
- 110 BPM