Nee Himamazhayayi - From "Edakkad Battalion 06"

3 views

Lyrics

നീ ഹിമ മഴയായ് വരൂ
 ഹൃദയം അണിവിരലാൽ തൊടൂ
 ഈ മിഴിയിണയിൽ സദാ
 പ്രണയം, മഷിയെഴുതുന്നിതാ
 ശിലയായി നിന്നിടാം നിന്നെ നോക്കീ
 യുഗമേറെ എൻ്റെ കൺചിമ്മിടാതെ
 എൻ ജീവനേ
 അകമേ വാനവില്ലിനേഴു വർണ്ണമായ്
 ദിനമേ പൂവിടുന്നു നിൻ മുഖം
 അകലേ മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ
 എന്നോമലേ
 
 നീ ഹിമ മഴയായ് വരൂ
 ഹൃദയം അണിവിരലാൽ തൊടൂ
 ♪
 നിൻ ഉയിരിനെ അനുദിനം നിഴലുപോൽ
 പിന്തുടരുവാൻ ഞാൻ അലഞ്ഞീടുമേ
 എൻ വെയിലിനും മുകിലിനും അലിയുവാൻ
 നിൻ മനമിതാ വെണ്ണിലാ വാനമായ്
 ഒരേ വഴിയിലീരാവോളം ഒഴുകി നാം
 കെടാതെരിയണേ നമ്മളിൽ, നമ്മളെന്നെന്നും
 നീ ഹിമ മഴയായ് വരൂ
 ഹൃദയം അണിവിരലാൽ തൊടൂ
 ♪
 വെൺ ശിശിരമേ പതിയെ നീ തഴുകവെ,
 എൻ ഇലകളെ പെയ്തു ഞാൻ ആർദ്രമായി
 നേർ നെറുകയിൽ ഞൊടിയിൽ നീ മുകരവേ,
 ഞാൻ വിടരുമേ വാർമയിൽ പീലിപോൽ
 ഒരേ ചിറകുമായ് ആയിരം ജന്മവും
 കെടാതുണരണേ നമ്മളിൽ, നമ്മൾ ആവോളം
 നീ ഹിമ മഴയായ് വരൂ
 ഹൃദയം അണിവിരലാൽ തൊടൂ
 ഈ മിഴിയിണയിൽ സദാ
 പ്രണയം, മഷിയെഴുതുന്നിതാ
 ശിലയായി നിന്നിടാം നിന്നെ നോക്കീ
 യുഗമേറെ എൻ്റെ കൺചിമ്മിടാതെ
 എൻ ജീവനേ
 ♪
 അകമേ വാനവില്ലിനേഴു വർണ്ണമായ്
 ദിനമേ പൂവിടുന്നു നിൻ മുഖം
 അകലേ മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ
 എന്നോമലേ
 

Audio Features

Song Details

Duration
05:04
Key
7
Tempo
142 BPM

Share

More Songs by Kailas'

Similar Songs