Yaathonnum Parayathe - From "Vaashi"
2
views
Lyrics
യാതൊന്നും പറയാതെ രാവേ പോകുന്നൊ പടി വാതിലൂടെ ലാവൊന്നും പൊഴിയാതെ തൂമഞ്ഞോടലിയാതെ ഈ മണ്ണിൻ മൗനം തിരയാതേ കാതിലരുളാൻ പാതിവരിതൻ നേടമിനി യെന്തിനായ് താനെയകമേ വീണുപിടയും പ്രാണനിനി എന്തിനായ് പാതിവഴി തീരുമ്പോൾ നീയകലെ മായുമ്പോൾ നേരണിയുമാശയെന്തിനായ് ഞാനുരുകുമോർമ്മയെന്തിനായ് യാതൊന്നും പറയാതെ രാവേ പോകുന്നൊ പടി വാതിലൂടെ പോയകാല നിറവിൽ നീയെൻ കണ്ണിൻ ഓരമായ് ആരുമാരുമറിയാതുള്ളംകാണും കാവലായ് കാലിടറി വീണതില്ല ഞാൻ നിന്റെ നിഴലോരം തെല്ലു മിഴിപൂട്ടിയില്ല നീ വന്നണയുവോളം ഇന്നുവെയിലേറുമ്പോൾ ഉള്ളുകനലാളുമ്പോൾ നിൻവിളികളോർത്തു നിന്നുപോയ് പിൻവിളികളെങ്ങു മാഞ്ഞുപോയ് യാതൊന്നും പറയാതെ രാവേ പോകുന്നൊ പടി വാതിലൂടെ ഏതു നോവിനറിയാതീരം പുൽകി നാളുകൾ കുഞ്ഞു വാക്കുമതിയെന്നാലും നീളും വാശികൾ പുഞ്ചിരികളേറി നിന്നൊരി രണ്ടുകവിളോരം നൂറു നനവാലെരിഞ്ഞിതായിന്നു പല നേരം എങ്കിലുമിതാവോളം നിന്നരികിലാവുമ്പോൾ എന്നെ മൊഴിയാൻ മറന്നുപോയി തമ്മിലൊഴുകാതകന്നുപോയി യാതൊന്നും പറയാതെ രാവേ പോകുന്നൊ പടി വാതിലൂടെ ലാവൊന്നും പൊഴിയാതെ തൂമഞ്ഞോടലിയാതെ ഈ മണ്ണിൻ മൗനം തിരയാതേ കാതിലരുളാൻ പാതിവരിതൻ ന്നീണമിനി എന്തിനായി താനെയകമേ വീണു പിടയും പ്രാണനിനി എന്തിനായ് പാതിവഴി തീരുമ്പോൾ നീയകലെ മായുമ്പോൾ നേരണിയുമാശയെന്തിനായ് ഞാനുരുകുമോർമ്മയെന്തിനായ്
Audio Features
Song Details
- Duration
- 04:06
- Key
- 9
- Tempo
- 94 BPM