Ennittum

6 views

Lyrics

ആകാശമറിയാതെ
 ഒരു തുള്ളിയിരു കണ്ണിൽ
 ഉമ്മ വെച്ചേ
 ഉള്ളം നനുനനുത്തേ
 നെഞ്ചമോ പുഞ്ചിരിച്ചേ
 ആകാശമറിയാതെ
 ഒരു തുള്ളിയിരു കണ്ണിൽ
 ഉമ്മ വെച്ചേ
 ഉള്ളം നനുനനുത്തേ
 നെഞ്ചമോ പുഞ്ചിരിച്ചേ
 കഥകളിൽ
 കളിപറയുമരുവിയുണ്ട്
 കവിതയിൽ
 മനമലിയെ വരികളുണ്ട്
 നിലവ് പോൽ
 ഒളി വിതറും നോട്ടമുണ്ട്
 ചൊടികളിൽ
 ശ്രുതി വിടരെ താളമുണ്ട്
 വിരൽകളോ വിജന വഴി തേടി
 നിഴൽകളോ നിനവുകളെ നോക്കി
 ഇലക്കൂട്ടിൽ
 നിറപ്പൂവിൽ
 തുന്നിയൊളിപ്പിച്ചൊരായിരം
 സ്വകാര്യമില്ലേ
 എന്നിട്ടുമെന്നിട്ടും
 നീയും ഞാനും
 നമ്മളായൊഴുകിയോ
 കവിൾകളിൽ
 ശലഭമൊരു മറുകിലുണ്ട്
 ചിറകുകൾ ചിരി വിരിയെ പൊതിയതുണ്ട്
 കുളിരുപോൽ ജലകണികനീർച്ചലുണ്ട്
 തിരയിടും മധുരതരമോഹമുണ്ട്
 പകൽകളോ
 മറവികളിലോടി
 ഇരവതോ വഴി തിരിയെപ്പോയി
 ഇതൾച്ചാർത്തിൽ
 മഴക്കടവിൽ
 ചേർത്തു നാം സൂക്ഷിച്ചൊരായിരം കിനാക്കളില്ലേ
 എന്നിട്ടും എന്നിട്ടും
 നീയും ഞാനും
 നമ്മളായൊഴുകിയോ
 

Audio Features

Song Details

Duration
03:23
Key
11
Tempo
127 BPM

Share

More Songs by Libin Scaria

Albums by Libin Scaria

Similar Songs