Pen Poove
6
views
Lyrics
പെൺപൂവേ കണ്ണിൽ മഴ തോർന്നുവോ? പൊൻ സൂര്യൻ കണ്ണേ കണിയാകയോ? പെൺപൂവേ കണ്ണിൽ മഴ തോർന്നുവോ? പൊൻ സൂര്യൻ കണ്ണേ കണിയാകയോ? ഈ ഏദൻ തോപ്പിലിരുതൂവൽ പോലെയലയേ നീ തേടും തേൻകനിയിലൂറും കുഞ്ഞു മധുരം ഇണ നീയും ഞാനും, പുതുകൂടും ചൂടും ഋതുമാറും നേരം കണ്മണീ പെൺപൂവേ കണ്ണിൽ മഴ തോർന്നുവോ? പൊൻ സൂര്യൻ കണ്ണേ കണിയാകയോ? ♪ ഒരു സ്വർണ്ണമീനുള്ളിൽ തിരതുള്ളും പോലെന്തേ പ്രിയനേ കനവോ നമ്മൾ കാൺപൂ ഒരു കുഞ്ഞിപ്രാവുള്ളിൽ കുറുകുമ്പോളീ നെഞ്ചിൽ നിറയാനൊഴുകാനമൃതോ മധുവോ? ഉയിരാകേ, ഉയിരാകെ നീ ഉടലേൽക്കും പൂതി ഇമതെല്ലും മാറാതേ ഞാനേ പെൺപൂവേ കണ്ണിൽ മഴ തോർന്നുവോ? പൊൻ സൂര്യൻ കണ്ണേ കണിയാകയോ? ♪ ചെറുചില്ലക്കൂടൊന്നിൽ പിറവിക്കായ് നോമ്പേൽക്കാം നറുനെൽ കതിരാൽ തൊങ്ങൽ ചാർത്താം ഇടനെഞ്ചിൻ താളങ്ങൾ, ചെറുതാരാട്ടീണങ്ങൾ ഇരുളിൽ തെളിയാനൊരു പൊൻ താരം ഉയിരാകേ, ഉയിരാകെ നീ ഉടലേൽക്കും പൂതി ഇമതെല്ലും മാറാതേ ഞാനേ ഈ ഏദൻ തോപ്പിലിരുതൂവൽ പോലെയലയേ നീ തേടും തേൻകനിയിലൂറും കുഞ്ഞു മധുരം ഇണ നീയും ഞാനും(ഇണ നിയും ഞാനും) പുതുകൂടും ചൂടും(പുതുകൂടും ചൂടും) ഋതുമാറും നേരം കണ്മണീ പെൺപൂവേ
Audio Features
Song Details
- Duration
- 04:54
- Key
- 8
- Tempo
- 97 BPM