Fly

8 views

Lyrics

Fly
 Let Me FlY
 Let's Fly
 Let Me Fly Fly Fly Fly
 Let Me Fly Fly Fly Fly
 Let Me Fly Fly Fly Fly
 Let Me Smile
 Let Me Smile
 പറക്കട്ടെ ഞാൻ ഇനി
 പറക്കട്ടെ ഞാൻ ഇനി
 ചിറകടിച്ചുയരട്ടെ
 പറക്കട്ടെ ഞാൻ ഇനി
 ചിരിക്കട്ടെ ഞാൻ ഇനി
 ചിരിക്കട്ടെ ഞാൻ ഇനി
 കരയില്ല തളരില്ല
 ചിരിക്കട്ടെ ഞാൻ
 ലോകം മൊത്തം നിലച്ചിട്ടും
 കിതച്ചിട്ടും വിറച്ചിട്ടും
 കതകടചൊളിച്ചിട്ടും
 നിലക്കാത്ത ഭീതി മാത്രം
 ന്യൂസ് മൊത്തം ഡാർക്ക് ആണ്
 ടീവി തുറക്കാൻ പേടിയാണ്
 പത്രം വായിച്ചാൽ മൂഡ് പോണു
 വീട്ടിലാണേൽ സീൻ ആണ്
 ജോലിയില്ല കൂലിയില്ല
 പെട്രോൾ അടിക്കാൻ കാശുമില്ല
 emi കൾ കുന്ന് കൂടി
 എന്ത് ചെയ്യും രാശി ഇല്ല
 വീട്ടീന്നൽപ്പം കാശ് തന്നാൽ
 മാസ്ക് വെച്ചിട്ട് അരി വാങ്ങാം
 കറിക്ക് അരിയാം കഞ്ഞി വെക്കാം
 പ്ലേറ്റ് കഴുകാം തൂത്തു വാരാം
 എല്ലാവരുടെയും അവസ്ഥ കണക്കാ
 പുറത്തു പറയാൻ മടിച്ചു നിൽക്കാ
 പറഞ്ഞിട്ട് ഇപ്പോൾ എന്താ കാര്യം
 മൊത്തമായി മൂഞ്ചിയില്ലേ
 2020 എനിക്ക് മടുത്തു
 തെണ്ടി തെണ്ടി ഞാൻ വെറുത്തു
 its a bumpy റൈഡ് നിർത്തു
 വേറെ വണ്ടി പിടിക്കാം നമുക്ക്
 ദുരന്ത കഥകൾ പലത് പലത് പലത്
 അറുതി എവടെ പരത് പരത്
 മനസ്സിൽ ഇരുട്ട് കനത്ത് കനത്ത്
 ഞാൻ തേടി വീണ്ടും കരുത്ത്
 അൽപ്പം വെളിച്ചം തേടി പുറത്ത്
 പോവാൻ ഉള്ളിൽ മോഹം പെരുത്ത്
 മനുഷ്യന്മാരെ കാണാൻ അടുത്ത്
 ഒന്ന് ചിരിക്കാനായി കൊതിച്ചു
 പക്ഷെ ചിരിച്ചിട്ട് ഇപ്പൊ എന്താ കാര്യം
 മറയല്ലേ മുഖത്ത്
 ചിരിച്ചിട്ട് ഇപ്പൊ എന്താ കാര്യം
 മറയല്ലേ മുഖത്ത്
 നിർത്താം ഇനി പരവേശം
 എല്ലാത്തിനും രണ്ടു വശം
 കാണിക്കല്ലേ ബുദ്ധിമോശം
 തേടാം നല്ല വശം
 പണ്ട് ഒന്നിനും ഇല്ലാ നേരം
 എങ്ങും നിലക്കാത്ത ഓട്ടം
 ഇപ്പൊ കൈ നിറയെ നേരം
 അത് നിനക്കാത്ത നേട്ടം
 മാറി ചിന്തിക്കാം ഒരു വട്ടം
 ഇത് മാറ്റത്തിന്റെ ഘട്ടം
 ഇനി പോകാം ഏത് അറ്റം വരെയും
 ഭയം വേണ്ട ഒട്ടും
 മനസ്സുലയാത്ത പട്ടം
 നമ്മൾ തളരാത്ത പറ്റം
 ഇനി പാട്ടു പാടാം കൂട്ട് കൂടാം
 കഥ പറയാം കനവ് നെയ്യാം
 കനവിൻ ഉള്ളിൽ ചിറക് നെയ്യാം
 ചിറകു വിരിച്ചു പറന്നുയരാം
 നാളെ എന്ന കനവിലേക്ക്
 ചിറക് വിരിച്ചു പറന്നുയരാം
 Let Me Fly Fly Fly Fly
 Let Me Fly Fly Fly Fly
 Let Me Fly Fly Fly Fly
 Let Me Smile
 Let Me Smile
 പറക്കട്ടെ ഞാൻ ഇനി
 പറക്കട്ടെ ഞാൻ ഇനി
 ചിറകടിച്ചുയരട്ടെ
 പറക്കട്ടെ ഞാൻ ഇനി
 ചിരിക്കട്ടെ ഞാൻ ഇനി
 ചിരിക്കട്ടെ ഞാൻ ഇനി
 കരയില്ല തളരില്ല
 ചിരിക്കട്ടെ ഞാൻ
 പാട്ട് എഴുതി വന്നപ്പോൾ വരികൾ നിറയെ
 കാല്പനികത തുളുമ്പിയതാ
 കടിച്ചാ പൊട്ടാത്ത വാക്കു കുറേ
 പരതി പിടിച്ചു തിരുകിയതാ
 പിന്നെ ഓർത്തു എന്ത് കോപ്പ്
 ആരെ കാട്ടാൻ എഴുതിയതാ
 ഏച്ചു കെട്ടിയ കവിത വേണ്ട
 ഏറ്റു പാടാൻ വരികൾ മതി
 അവസ്ഥ മൊത്തം ഡാർക്ക് എങ്കിലും
 മനസ്സിനുള്ളിൽ SPARK ഉണ്ടേ
 കനവ് കാണാൻ കാശ് വേണ്ട
 കൂടെ ടോണി സ്റ്റാർക് ഉണ്ട്
 തലയിൽ ഒട്ടും കളർ പട്ടം
 FUTURISTIC തിരൈ പടം
 സൂപ്പർ ഹീറോ 3D പടം
 KGF ലെ ഇടി പടം
 എന്റെ കയ്യിൽ തോക്ക് ഉണ്ട്
 IRON MAN ന്റെ ബോഡി ഉണ്ട്
 റോക്കി ഭായിയുടെ താടി ഉണ്ട്
 സൂപ്പർമാന്റെ ഷട്ടി ഉണ്ട്
 പറക്കാൻ എനിക്ക് WINGS വേണ്ട
 ശങ്കർ പടത്തിലെ രജനി ടാ
 ഏത് താനോസ് വന്നാലും
 ഹീറോ എന്നും ജയിക്കും ടാ
 അതുകൊണ്ട് ഭയക്കണ്ട
 നമ്മൾ ഇതും കടക്കില്ലേ
 ആരും ഇതിൽ തനിച്ചല്ല
 എല്ലാവരും ഒന്നിച്ചല്ലേ
 ആരും ഇതിൽ തനിച്ചല്ല
 എല്ലാവരും ഒന്നിച്ചല്ലേ
 നാളെ എന്ത് അറിയില്ല
 ഭാവിയുണ്ട് മറക്കണ്ട
 കൂട്ടിൻ ആരുമില്ലെങ്കിലും
 തനിച്ചു എന്ന് നിനക്കണ്ട
 വീണ്ടും വീണ്ടും പറയണം
 നിന്റെ ഹീറോ നീ തന്നെ
 നിന്റെ ഹീറോ നീ തന്നെ
 ഇനിയത് മറക്കല്ലേ
 നിന്റെ ഹീറോ നീ തന്നെ
 ഇനിയത് മറക്കല്ലേ
 ലോകം ഇനിയും ചലിക്കില്ലേ
 എല്ലാവരും ചിരിക്കില്ലേ
 നമ്മൾ ഇനിയും പറക്കില്ലേ
 ചിറകടിച്ചുയരില്ലേ
 ലോകം ഇനിയും ചലിക്കില്ലേ
 എല്ലാവരും ചിരിക്കില്ലേ
 നമ്മൾ ഇനിയും പറക്കില്ലേ
 ചിറകടിച്ചുയരില്ലേ
 Let Me Fly Fly Fly Fly
 Let Me Fly Fly Fly Fly
 Let Me Fly Fly Fly Fly
 Let Me Smile
 Let Me Smile
 Let Me Fly Fly Fly Fly
 Let Me Fly Fly Fly Fly
 Let Me Fly Fly Fly Fly
 Let Me Smile
 Let Me Smile
 NJ
 Dan Pearson On The Beat

Audio Features

Song Details

Duration
04:06
Key
5
Tempo
93 BPM

Share

More Songs by NJ

Albums by NJ

Similar Songs