Padayappa & Supran

6 views

Lyrics

നാട്ടിലെ വീഥിയിൽ
 കാട്ടിലെ രീതികൾ
 മാറുന്ന നീഥികൾ
 പുതിയ കാഴ്ചകൾ
 മനുഷ്യ ചെതികൾ
 മാറാത്ത ഭീതികൾ
 അഭയം തേടുനീ
 കതകു മൂടുനീ
 Let the nature heal,just bow your head and kneel
 നീ തലകുനിച്ചുനിൽക്ക്
 ഞങ്ങൾക്ക് പറയാനുള്ളത് കേൾക്ക്
 എന്റെ പേര് പടയപ്പാ
 മൂന്നാർ എൻെറ തലയെടുപ്പാ
 ഒറ്റയാന കൊമ്പുമപ്പ
 കാട്ടിൽത്തന്നെ കുടിവെയ്പ്പാ
 നാട്ടിലാണ് കളിയിപ്പോ
 റോഡ് മൊത്തം കാലി
 ഒറ്റമനുഷ്യനില്ല ഇവിടെയിപ്പോ
 മൊത്തം നാൽക്കാലി
 നീ അഴികൾക്കുളിലായി
 ഞാൻ പുറമെവിലാസലായി
 നിന്റെ പേടി കലാശലായി
 എന്നിട്ട് Trumpet Siren ആയി
 ഇവിടെ വഴികൾ കാലിയായി
 ഞാൻ വേഴിലുകായലായി
 നിന്റെ റോഡ് മൊത്തമിപ്പോ
 എന്റെ Playground ആയി
 ജോപന്റെ വീടിന്റെ പിറകിലിന്നലെ
 കൊല പറിക്കാൻപോയ്
 ഏത്തകൊല പറിക്കാൻപോയ്
 അവിടെ ചേനക്കിളക്കണ സുപ്രനെക്കണ്ടു
 എന്തൊക്കെ സുപ്ര?
 ചേനമൂത്തോ?
 കായ്ക്കൊലച്ചോ?
 കെണിചതിച്ചോ?
 അപ്പോശേരി പിന്നെകാണാം
 ബാക്കികഥ സുപ്ര പറയും
 Yeah
 Yeah
 Yeah
 Yeah
 എന്റെ പേര് സുപ്ര
 കാട്ടുപന്നിയാണ് ഉഗ്രൻ
 എന്റെ മുക്രക്കേട്ട് വിരണ്ടോ
 ഞാൻ അക്കരമിക്കും ക്ഷിപ്രം
 പന്നി പടക്കമേറിയൻ വെക്കാം
 നിന്റെ കൈത്തരിക്കുമിപ്പം
 അതിനുവെച്ച വെച്ചവെള്ളം
 വാങ്ങിപ്പോ ചന്തക്കാലിയാണ്
 എന്റെ കാട്ടിൽകേറിവന്ന് മരംവെട്ടും
 എന്നിട്ടുനീ കൂരകെട്ടും മണ്ണുമാന്തി
 വിലവക്കും എന്നിട്ടു നീ എന്നെ കെണിവക്കും
 വെടിവയ്ക്കും കറിവയ്ക്കും എന്നിട്ടുനീ കെറുവിക്കും
 ഓർത്തോ ഇനിനീ നരകിക്കും
 നീ വെച്ചത് നീ കൊയ്യും
 നിന്റെ വാഴ നാളെ കുലക്കും
 ഏത്തക്കായയല്ല അതില്
 മൂത്തപ്പടക്കം പൂത്തുകുലക്കും
 പടക്കംപറിച് പുഴുങ്ങ്
 വെടിമരുന്നിനി വിഴുങ്ങ്
 പള്ളപൊട്ടിത്തെറിച്ച് ചത്തില്ലേൽ അപ്പൊ ഞാനിങ്ങേതും
 തെറ്റാതേച് മിനുക്കി വയ്ച്ചിട്ടുണ്ട് ഒറ്റക്കുത്തിനു കൊല്ലും
 Eyy Supra just chill bruh no kill bruh now I'll sing bruh
 ഞാൻ വീണ്ടും പടയപ്പാ
 Back On The Mic
 എനിക്ക് തടിത്തപ്പാൻ സമയമായി
 Lets Wind Up The Lines
 നാട്ടിലെ വീഥിയിൽ
 കാട്ടിലെ രീതികൾ
 മാറുന്ന നീഥികൾ
 പുതിയ കാഴ്ചകൾ
 മനുഷ്യ ചെതികൾ
 മാറാത്ത ഭീതികൾ
 അഭയം തേടുനീ
 കതകു മൂടുനീ
 Let The Nature Heal
 Just Bow Your Head
 And Kneel
 നീ തലകുനിച്ചുനിൽക്ക്
 ഞങ്ങൾക്ക് പറയാനുള്ളത്
 കേൾക്ക്
 NJ
 RZEE On The Beat
 

Audio Features

Song Details

Duration
02:21
Key
6
Tempo
170 BPM

Share

More Songs by NJ

Albums by NJ

Similar Songs