Chenthamare

6 views

Lyrics

ചെന്താമരെ എൻ മന്ദാരമേ
 വെന്തരാമയ് നെഞ്ചിൽ ഉന്മദമായ് തീരുമോ
 എൻ ജീവ താളങ്ങളിൽ നിന്റെ സംഗീതമോ
 ആരോമലേ എൻ ആത്മാവിലേ
 ആഴങ്ങളിൽ നീ നീണ്ടവേ
 നീ എന്നോരാൾ ഇന്നെന്നിലായ്
 തോരാതെയായ് പെയ്യുന്നതോ
 പെയ്യുന്നതോ
 ചെന്താമരേ
 എന്നെ തിരഞ്ഞോടി എത്തുന്ന പാട്ടിന്റെ
 പാലാഴി നീന്തി തുടിക്കാം
 നീ പോരുമെങ്കിൽ പുലർ കാല മഞ്ഞിൽ
 തളിർക്കുന്ന പൂവായ് ഇരിക്കാം
 നിൻ രൂപമേന്തുന്ന സ്വപ്നങ്ങളിൽ മേഘ
 വർണ്ണങ്ങൾ എഴുംവിരിക്കാം
 ആരും കൊതിക്കും നിലാകായലോരം
 ഒരിക്കൽ നമ്മുക്കൊന്നിരിക്കാം
 ആരയിരുന്നു നീ
 എൻ ജീവ ധാരയിൽ
 കാണാ കയങ്ങളിൽ
 കാണുന്ന മാത്രയിൽ
 ചെന്താമരേ
 മെല്ലെ തഴുകി തലോടി ഉണർത്തുന്ന തെന്നൽ
 കുറുമ്പായി ഇരിക്കാം
 താനേ നീ എന്നേ തിരഞ്ഞെത്തുമെങ്കിൽ
 നിനക്കായ് ഞാൻ കാത്തിരിക്കാം
 നീ നിന്നെ നിന്നിൽ നിറക്കുന്നത്തിൽ ഏറേ
 എന്നിൽ നിറഞ്ഞങ്ങിരിക്കാം
 ഒരോരു നിശ്വാസ താളങ്ങളിൽ പോലും
 ഞാൻ നിന്റെ സ്നേഹം നിറയ്കാം
 ആരയിരുന്നു നീ
 എൻ ജീവ ധാരയിൽ
 കാണാ കയങ്ങളിൽ
 കാണുന്ന മാത്രയിൽ
 ചെന്താമരേ
 എൻ മന്ദാരമേ
 വെൺതാരമയ് നെഞ്ചിൽ ഉന്മദമായ് തീരുമോ
 എൻ ജീവ താളങ്ങളിൽ
 നിന്റെ സംഗീതമോ
 ആരോമലേ എൻ ആത്മാവിലേ
 ആഴങ്ങളിൽ നീ നീണ്ടവേ
 നീ എന്നോരാൾ ഇന്നെന്നിലായ്
 തോരാതെയായ് പെയ്യുന്നതോ പെയ്യുന്നതോ
 ചെന്താമരേ
 

Audio Features

Song Details

Duration
04:09
Key
1
Tempo
76 BPM

Share

More Songs by Sajeer Koppam

Albums by Sajeer Koppam

Similar Songs