Kannod Kannod

6 views

Lyrics

കണ്ണോട് കണ്ണോട് നോക്കി നിൽക്കേ
 നിന്നെ അറിയുന്ന മൗനം വാചാലമായ്
 നെഞ്ചോട് നെഞ്ചോടുരുമ്മി നിൽക്കേ
 തമ്മിലറിയുന്ന ഹൃദയം സ്നേഹാർദ്രമായ്
 കാറ്റിൽ ഉലായാതെ മോഹങ്ങൾ
 നീട്ടും തിരി മെല്ലേ നാളങ്ങൾ
 മിഴിതൻ അഴിവാതിൽ അരികിൽ ചാരാതെ
 മായാ മൗനങ്ങൾ ഒളിമിന്നിയോ
 ഇരവിൽ നീ പകലിൽ നീ
 പതിയേ പതിയേ നിറയുന്നുവോ
 കസവിൻ നിശ നീർത്തി തെളിവാർന്ന തിങ്കൾ
 അരികിൽ മിഴിവേകി വരമേകുമോ
 പറയാതറിയുന്ന പ്രണയാർദ്രവരികൾ
 ഹൃദയം തിരയുന്ന മഷിയാകുമോ
 ചെറുതേൻ ചിരിമെല്ലേ ചുണ്ടിൽ ചിതറുന്നേ
 ഇന്ന് എൻ ഉയിരാകേ നീ വന്ന് നിറയുന്നേ
 രാമഴ നനയാൻ ഇതുവഴിയേ നീ വാ
 ഈ മിഴിനിറയെ നിനവെഴുതാൻ നീ വാ
 ശിശിരം തിരയുന്ന ചിരകാല മോഹം
 ഇമകൾ ചിമ്മുമ്പോൾ അലതല്ലിയോ
 ശലഭം പോൽ മുന്നിൽ ഇതളൂർന്നതല്ലോ
 ഹൃദയം വാങ്ങുന്ന നിമിഷങ്ങളോ
 ഉലയും അകമാകെ തെളിനീർ പുഴ പോലേ
 അകലേക്കൊഴുകാതെ നിന്നേ തിരയുന്നേ
 രാമഴ നനയാൻ ഇതുവഴിയേ നീ വാ
 ഈ മിഴിനിറയെ നിനവെഴുതാൻ നീ വാ
 കണ്ണോട് കണ്ണോട് നോക്കി നിൽക്കേ
 നിന്നെ അറിയുന്ന മൗനം വാചാലമായ്
 നെഞ്ചോട് നെഞ്ചോടുരുമ്മി നിൽക്കേ
 തമ്മിലറിയുന്ന ഹൃദയം സ്നേഹാർദ്രമായ്
 കാറ്റിൽ ഉലായാതെ മോഹങ്ങൾ
 നീട്ടും തിരി മെല്ലേ നാളങ്ങൾ
 മിഴിതൻ അഴിവാതിൽ അരികിൽ ചാരാതെ
 മായാ മൗനങ്ങൾ ഒളിമിന്നിയോ
 ഇരവിൽ നീ പകലിൽ നീ
 പതിയേ പതിയേ നിറയുന്നുവോ
 

Audio Features

Song Details

Duration
05:18
Key
5
Tempo
150 BPM

Share

More Songs by Sajeer Koppam

Albums by Sajeer Koppam

Similar Songs