Melle En Kannadi Chillormmayil
6
views
Lyrics
മെല്ലെയെൻ കണ്ണാടിച്ചില്ലോർമ്മയിൽ ശ്രുതിരാഗത്തിൽ നടമാടും പൊൻ തിങ്കളേ മുല്ലേ മഴവില്ലേ ചൊല്ലൂ മൂവന്തിയിൽ മഴയായ് എന്നിൽ തോരാതെ മൊഴിയാകുമോ അകതാരിലുണ്ട് നീ അനുരാഗലോലയായ് അലിവോടെയെന്റെ ആദ്യഗാനതാളമാകു നീ ഋതുരാഗമാടുനീ ഋതുവേഗമായിടാം മനം വേദിയാണു നിൻ പദങ്ങൾ നൃത്തമാകുവാൻ മുല്ലേ മഴവില്ലേ ചൊല്ലൂ മൂവന്തിയിൽ മഴയായ് എന്നിൽ തോരാതെ മൊഴിയാകുമോ അനുപല്ലവിയൊഴുകുംപോൽ അകമെരിയും പ്രണയംപോൽ അതിലോലം ഹൃദയത്തിൽ പതിഞ്ഞുപോയ് നീ ഇതളുകളിൽ ചൊടി ചേർക്കും മിഴിവാർന്നൊരു ശലഭം പോൽ അകലാതെൻ അരികത്തായ് ചേർന്നു നിൽക്കു നീ ഒരു രാവിൻ വിരിമാറിൽ പനിമതിയായ് മാറും പോൽ പിരിയാതെൻ ഉയിരെ നിന്നെ കാത്തീടും ഞാൻ മെല്ലെയെൻ കണ്ണാടിച്ചില്ലോർമ്മയിൽ ശ്രുതിരാഗത്തിൽ നടമാടും പൊൻ തിങ്കളേ മുല്ലേ മഴവില്ലേ ചൊല്ലൂ മൂവന്തിയിൽ മഴയായ് എന്നിൽ തോരാതെ മൊഴിയാകുമോ അകതാരിലുണ്ട് നീ അനുരാഗലോലയായ് അലിവോടെയെന്റെ ആദ്യഗാനതാളമാകു നീ ഋതുരാഗമാടുനീ ഋതുവേഗമായിടാം മനം വേദിയാണു നിൻ പദങ്ങൾ നൃത്തമാകുവാൻ
Audio Features
Song Details
- Duration
- 03:50
- Key
- 3
- Tempo
- 77 BPM