Thiruvaavaniraavu

3 views

Lyrics

തിരുവാവണി രാവ് മനസ്സാകെ നിലാവ്
 മലയാളച്ചുണ്ടിൽ മലരോണപ്പാട്ട്
 തിരുവാവണി രാവ് മനസ്സാകെ നിലാവ്
 മലയാളച്ചുണ്ടിൽ മലരോണപ്പാട്ട്
 മാവിൻ കൊമ്പേറുന്നൊരു പൂവാലിക്കുയിലേ
 മാവേലിത്തമ്പ്രാന്റെ വരവായാൽ ചൊല്ല്
 തിരുവാവണി രാവ് മനസ്സാകെ നിലാവ്
 മലയാളച്ചുണ്ടിൽ മലരോണപ്പാട്ട്
 തിരുവാവണി രാവ് മനസ്സാകെ നിലാവ്
 മലയാളച്ചുണ്ടിൽ മലരോണപ്പാട്ട്
 പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ
 പൂവേ പൊലി പൂവേ പൂവേ
 പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ
 പൂവേ പൊലി പൂവേ പൂവേ
 കടക്കണ്ണിൽ മഷി മിന്നും മുറപ്പെണ്ണിൻ കവിളത്ത്
 കുറുമ്പിന്റെ കുളിരുമ്മ സമ്മാനം
 പൂക്കൂട നിറയ്ക്കുവാൻ പുലർമഞ്ഞിൻ കടവത്ത്
 പുന്നാരക്കാറ്റിന്റെ സഞ്ചാരം
 ഇലയിട്ടു വിളമ്പുന്ന രുചികളിൽ വിടരുന്നു
 നിറവയറൂണിന്റെ സന്തോഷം
 പൂങ്കോടിക്കസവിട്ട് ഊഞ്ഞാലിലാടുമ്പോൾ
 നിനവോരമുണരുന്നു സംഗീതം
 സംഗീതം
 പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ
 പൂവേ പൊലി പൂവേ പൂവേ
 പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ
 പൂവേ പൊലി പൂവേ പൂവേ
 തിരുവാവണി രാവ് മനസ്സാകെ നിലാവ്
 മലയാളച്ചുണ്ടിൽ മലരോണപ്പാട്ട്
 മാവിൻ കൊമ്പേറുന്നൊരു പൂവാലിക്കുയിലേ
 മാവേലിത്തമ്പ്രാന്റെ വരവായാൽ ചൊല്ല്
 തിരുവാവണി രാവ് മനസ്സാകെ നിലാവ്
 മലയാളച്ചുണ്ടിൽ മലരോണപ്പാട്ട്
 

Audio Features

Song Details

Duration
04:01
Key
5
Tempo
86 BPM

Share

More Songs by Shaan Rahman

Similar Songs