Chathe
6
views
Lyrics
പാഞ്ഞേ മുന്നേ ആരാൻ പോണേ തീയാട്ടാൻ കോമരം പിൻപേ ഞാനേ തന്നേ കണ്ടാരൻ കാവേൽ ചേരുന്നേ കണ് നീറി കൊണ്ടേ പൊള്ളും മുന്നേ കരിന്തിരി കണ്ടേൻ നോവിൻ വായ്ത്താരി കേട്ടേൻ ഉൾ കയ്യിൽ കാലൻ വായ്ക്കരി തന്നേ ചൊല്ലുന്നേ ഞാൻ പണ്ടേ ചത്തേ നായും നീയും പേ നരച്ചീറും തെണ്ടാൻ നാൾ നോക്കി തന്നേ വേവും ചങ്കും തോലേൽ പൊള്ളുന്നീ പുണ്ണും നീ നക്കി തിന്നേ മന്തായ് മാറുന്നേ മാവായ് പൂഴുന്നേ എല്ലെല്ലാം നീറി പൊടിഞ്ഞേ പിണ്ഡമിരുത്തീട്ടു കാവീന്നൊഴിച്ചിട്ടു നാട്ടാർ കൂവി ഞാൻ ചത്തേ പാഴാം പാടം കൊയ്യും കുടിയോൻ കലികൊണ്ടേ വാളൂരി ചെന്നേ പ്രാകായ് മുള്ളായ് ഊരാകുടുക്കായ് പെറ്റമ്മേ നീയും പിടഞ്ഞേ ഈതായ് വായേൽ കാമം വെറി കൊള്ളും നാവേ ഞാൻ കീറി കൊണ്ടേൻ കാണാ ലോകം ഇരുമ്പഴിക്കുള്ളിൽ കൈ വന്നേ, ഞാൻ അന്ന് കരഞ്ഞേ കണ്ണീർ തുപ്പീട്ടു കൗപീനമെറിഞ്ഞിട്ടു പേയായ് തുള്ളുന്നു പണ്ടേ വെട്ടി മുറിച്ചിട്ട് കോരികുടിക്കെടാ അണ്ടാണി കടവിൽ ഞാൻ, ചത്തേ...
Audio Features
Song Details
- Duration
- 04:38
- Key
- 9
- Tempo
- 130 BPM