Ende Onnum

1 views

Lyrics

മയ്യണിക്കണ്ണിന്റെ മഞ്ചാടിക്കടവത്ത് മണിമാരൻ വരുന്നതും കാത്ത്
 കസ് തൂരിനിലാവിന്റെ കനവുപുൽപ്പായയിൽ ഉറങ്ങാതിരുന്നോളേ
 ആ, ഉറങ്ങാതിരുന്നോളേ
 ♪
 എന്തേ ഇന്നും വന്നീലാ
 നിന്നോടൊന്നും ചൊല്ലീലാ
 അനുരാഗം മീട്ടും ഗന്ധർവ്വൻ
 നീ സ്വപ് നം കാണും ആകാശത്തോപ്പിൻ കിന്നരൻ
 ആകാശത്തോപ്പിൻ കിന്നരൻ
 എന്തേ ഇന്നും വന്നീലാ
 നിന്നോടൊന്നും ചൊല്ലീലാ
 അനുരാഗം മീട്ടും ഗന്ധർവ്വൻ
 നീ സ്വപ് നം കാണും ആകാശത്തോപ്പിൻ കിന്നരൻ
 ആകാശത്തോപ്പിൻ കിന്നരൻ
 മണിവള തിളങ്ങണ കൈയ്യാലെ
 വിരൽഞൊട്ടി വിളിക്കണതാരാണ്? (മണിവള തിളങ്ങണ കൈയ്യാലെ)
 (വിരൽഞൊട്ടി വിളിക്കണതാരാണ്?)
 മുഴുതിങ്കളുദിക്കണ മുകിലോരം
 മുരശൊലി മുഴക്കണതാരാണ്?
 (മുഴുതിങ്കളുദിക്കണ മുകിലോരം)
 (മുരശൊലി മുഴക്കണതാരാണ്?)
 ഓ, വിളക്കിന്റെ നാളം പോലെ ഈ
 പൊൻ തൂവൽ വീശും മാറ്റേറും മഴപ്രാവേ
 (ഓ, ഓ,ഓ,കളിയാടി പാടാൻ നേരമായ്)
 എൻ ഹൃദയത്തിൻ ചന്ദനവാതിൽ
 നിനക്കായ് മാത്രം തുറക്കാം ഞാൻ
 നിനക്കായ് മാത്രം തുറക്കാം ഞാൻ
 നിൻ മിഴിയാകും മധുപാത്രത്തിലെ
 നിൻ മിഴിയാകും മധുപാത്രത്തിലെ
 മാസ് മരമധുരം നുകരാം ഞാൻ
 മാസ് മരമധുരം നുകരാം ഞാൻ
 മണിവള തിളങ്ങണ കൈയ്യാലെ
 വിരൽഞൊട്ടി വിളിക്കണതാരാണ്? (മണിവള തിളങ്ങണ കൈയ്യാലെ)
 (വിരൽഞൊട്ടി വിളിക്കണതാരാണ്?)
 മുഴുതിങ്കളുദിക്കണ മുകിലോരം
 മുരശൊലി മുഴക്കണതാരാണ്?
 (മുഴുതിങ്കളുദിക്കണ മുകിലോരം)
 (മുരശൊലി മുഴക്കണതാരാണ്?)
 ഓ, വിളക്കിന്റെ നാളം പോലെ ഈ
 പൊൻ തൂവൽ വീശും മാറ്റേറും മഴപ്രാവേ
 (ഓ, ഓ,ഓ,കളിയാടി പാടാൻ നേരമായ്)
 എന്തേ ഇന്നും വന്നീലാ
 നിന്നോടൊന്നും ചൊല്ലീലാ
 അനുരാഗം മീട്ടും ഗന്ധർവ്വൻ
 നീ സ്വപ് നം കാണും ആകാശത്തോപ്പിൻ കിന്നരൻ
 (മധുവർണ്ണപ്പൂവല്ലേ, നറുനിലാപ്പൂമോളല്ലേ)
 (മധുവർണ്ണപ്പൂവല്ലേ, നറുനിലാപ്പൂമോളല്ലേ)
 മധുരപ്പതിനേഴിൻ ലങ്കിമറിയുന്നോളേ, ലങ്കിമറിയുന്നോളേ
 (ലങ്കിമറിയുന്നോളേ, ലങ്കിമറിയുന്നോളേ)
 നിൻ പ്രണയത്തിൻ താമരനൂലിൽ
 ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ
 ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ
 നിന്നെയുറക്കാൻ പഴയൊരു ഗസലിൻ
 നിന്നെയുറക്കാൻ പഴയൊരു ഗസലിൻ
 നിർവൃതിയെല്ലാം പകരാം ഞാൻ
 നിർവൃതിയെല്ലാം പകരാം ഞാൻ
 എന്തേ ഇന്നും വന്നീലാ
 നിന്നോടൊന്നും ചൊല്ലീലാ
 അനുരാഗം മീട്ടും ഗന്ധർവ്വൻ
 നീ സ്വപ് നം കാണും ആകാശത്തോപ്പിൻ കിന്നരൻ
 ആകാശത്തോപ്പിൻ കിന്നരൻ
 മണിവള തിളങ്ങണ കൈയ്യാലെ
 വിരൽഞൊട്ടി വിളിക്കണതാരാണ്? (മണിവള തിളങ്ങണ കൈയ്യാലെ)
 (വിരൽഞൊട്ടി വിളിക്കണതാരാണ്?)
 മുഴുതിങ്കളുദിക്കണ മുകിലോരം
 മുരശൊലി മുഴക്കണതാരാണ്?
 (മുഴുതിങ്കളുദിക്കണ മുകിലോരം)
 (മുരശൊലി മുഴക്കണതാരാണ്?)
 ഓ, വിളക്കിന്റെ നാളം പോലെ ഈ
 പൊൻ തൂവൽ വീശും മാറ്റേറും മഴപ്രാവേ
 (ഓ, ഓ,ഓ,കളിയാടി പാടാൻ നേരമായ്)
 (കളിയാടി പാടാൻ നേരമായ്)
 

Audio Features

Song Details

Duration
07:30
Key
4
Tempo
90 BPM

Share

More Songs by Vidyasagar

Albums by Vidyasagar

Similar Songs