Etho Mazhayil

9 views

Lyrics

ഏതോ മഴയിൽ നനവോടെ നാമന്നു കണ്ടു
 തീരാ മൊഴിയിൽ മൗനങ്ങളായലിഞ്ഞു
 ഈറൻ കാറ്റിൽ മെല്ലെ
 മായും മഞ്ഞിന്റെ ഉള്ളിൽ
 ഈറൻ കാറ്റിൽ മെല്ലെ
 മായും മഞ്ഞിന്റെ ഉള്ളിൽ
 പുലരും പൂക്കളായിതാ
 പകലുകൾ തീരാതെ പുതുമഴ തോരാതെ
 ഇരുചിറകറിയാതെ ഒന്നാകുന്നേ
 പലനിറമകലുന്നേ പുതുനിറമുണരുന്നേ
 ഒരു സ്വരമുയരുന്നേ നെഞ്ചിൽ താനേ
 ♪
 സജിനീ
 ♪
 ആദ്യമായെന്നപോൽ അത്രമേൽ ഓമലായ്
 നോക്കി നോക്കി നിന്നു
 ♪
 മാരിവിൽ മാഞ്ഞതും രാവുകൾ പോയതും
 നാമറിഞ്ഞതില്ല
 ♪
 പതിവായി ചാരെ നിന്നതും
 പറയാതെ തമ്മിൽ കണ്ടതും
 പതിവായി ചാരെ നിന്നതും
 പറയാതെ തമ്മിൽ കണ്ടതും
 ഏതേതോ തേരേറി പോയോ
 ഒന്നൊന്നും മിണ്ടാതെ പോയോ
 പകലുകൾ തീരാതെ പുതുമഴ തോരാതെ
 ഇരുചിറകറിയാതെ ഒന്നാകുന്നേ
 പലനിറമകലുന്നേ പുതുനിറമുണരുന്നേ
 ഒരു സ്വരമുയരുന്നേ നെഞ്ചിൽ താനേ
 പകലുകൾ തീരാതെ പുതുമഴ തോരാതെ
 ഇരുചിറകറിയാതെ ഒന്നാകുന്നേ
 പലനിറമകലുന്നേ പുതുനിറമുണരുന്നേ
 ഒരു സ്വരമുയരുന്നേ നെഞ്ചിൽ താനേ
 

Audio Features

Song Details

Duration
03:38
Key
1
Tempo
170 BPM

Share

More Songs by Vijay Yesudas

Albums by Vijay Yesudas

Similar Songs