Vezhambal Mizhikal (From "She Taxi")

5 views

Lyrics

വേഴാമ്പൽ മിഴികൾ തിരയുന്നുവോ
 ശരറാന്തൽ ചിരികൾ ഉണരുന്നുവോ
 വേഴാമ്പൽ മിഴികൾ തിരയുന്നുവോ (തിരയുന്നുവോ)
 ശരറാന്തൽ ചിരികൾ ഉണരുന്നുവോ (ഉണരുന്നുവോ)
 അനുരാഗം മഞ്ഞായ് പൊഴിയുന്നുവോ
 വിണ്ണോളം നാണം അലയുന്നുവോ
 വേഴാമ്പൽ മിഴികൾ തിരയുന്നുവോ
 ശരറാന്തൽ ചിരികൾ ഉണരുന്നുവോ
 കാത്തിരുന്ന പെണ്ണിൻ നിഴലാട്ടമുണ്ട് ദൂരേ
 വാകപൂക്കും പാതിരാവിൻ ലാസ്യയാനങ്ങളിൽ
 കാത്തിരുന്ന പെണ്ണിൻ നിഴലാട്ടമുണ്ട് ദൂരേ
 വാകപൂക്കും പാതിരാവിൻ ലാസ്യയാനങ്ങളിൽ
 പൂങ്കാറ്റും നീയും നനയുന്നുവോ
 മൗനങ്ങൾ ചുണ്ടിൽ തളരുന്നുവോ
 വേഴാമ്പൽ മിഴികൾ തിരയുന്നുവോ
 ശരറാന്തൽ ചിരികൾ ഉണരുന്നുവോ
 ജാലകങ്ങൾ നീളേ, വനമുല്ലകൾക്കു ചാരേ
 തേടി നിന്നെ നീലരാവിൻ സ്വപ്നയാമങ്ങളിൽ
 ജാലകങ്ങൾ നീളേ, വനമുല്ലകൾക്കു ചാരേ
 തേടി നിന്നെ നീലരാവിൻ സ്വപ്നയാമങ്ങളിൽ
 ഗന്ധർവ്വൻ നീർത്തും ജലശയ്യയിൽ
 ഇരുമെയ്യും ഒന്നായ് അലിയുന്നുവോ
 വേഴാമ്പൽ മിഴികൾ തിരയുന്നുവോ (തിരയുന്നുവോ)
 ശരറാന്തൽ ചിരികൾ ഉണരുന്നുവോ (ഉണരുന്നുവോ)
 അനുരാഗം മഞ്ഞായ് പൊഴിയുന്നുവോ
 വിണ്ണോളം നാണം അലയുന്നുവോ
 വേഴാമ്പൽ ഉം... ശരറാന്തൽ ഉം...

Audio Features

Song Details

Duration
04:34
Key
2
Tempo
73 BPM

Share

More Songs by Vijay Yesudas

Albums by Vijay Yesudas

Similar Songs