Mozhikalum - Duet Version
3
views
Lyrics
മൊഴികളും മൗനങ്ങളും, മിഴികളും വാചാലമായ് തിരകളും തീരവും, ഹൃദയവും വാചാലമായ് തമ്മിൽ തമ്മിൽ ഓർമകൾ ആരും കാണാതെ പൂവണിഞ്ഞൂ മൊഴികളും മൗനങ്ങളും, മിഴികളും വാചാലമായ് തിരകളും തീരവും, ഹൃദയവും വാചാലമായ് തമ്മിൽ തമ്മിൽ ഓർമകൾ ആരും കാണാതെ പൂവണിഞ്ഞു ഇളംതെന്നലേ, മഞ്ഞുപൂക്കളേ, കുളിരോളമേ, നിറവാനമേ ഇതു മുൻപ് നാം പ്രണയാർദ്രമായി പറയാൻ മറന്ന കഥയോ? മൊഴികളും മൗനങ്ങളും മിഴികളും വാചാലമായ് ♪ പൂവേ, പൂവെന്നൊരു വണ്ടിൻ ചുണ്ട് വിളിച്ചു, മെല്ലേ വിളിച്ചു നിന്നോടിഷ്ടമെന്ന് പൂവിനോട് മൊഴിഞ്ഞു, ഉള്ളം മൊഴിഞ്ഞു അനുരാഗം ദിവ്യമനുരാഗമാരുമറിയാക്കനവായ് അവളെന്നുമീ മലർവാടിയിൽ സ്നേഹപ്പൂവേ നിന്നെത്തേടി അലയുന്നിതാ ഇളംതെന്നലേ മഞ്ഞുപ്പൂക്കളേ, കുളിരോളമേ നിറവാനമേ ഇതു മുൻപ് നാം പ്രണയാർദ്രമായി പറയാൻ മറന്ന കഥയോ? മൊഴികളും മൗനങ്ങളും മിഴികളും വാചാലമായ് ♪ കാണാനേരത്തൊന്നു കാണാൻ നെഞ്ചു പിടഞ്ഞു, ഏറേ പിടഞ്ഞൂ ഹോ, മിണ്ടാൻ ഒന്നു കൊതിപൂണ്ടിട്ടുള്ളു തുടിച്ചൂ, എന്നേ നിനച്ചോ? ഏതോ രാത്രി മഴ ചില്ലിൻ മാളികയിൽ നീ എന്നേ തിരഞ്ഞോ? അറിയാതെ എന്നിൽ അറിയാതെ വന്നൂ മനസിൻ്റെ മയിൽപ്പീലി ഉഴിയുന്നുവോ? മൊഴികളും മൗനങ്ങളും, മിഴികളും വാചാലമായ് തിരകളും തീരവും, ഹൃദയവും വാചാലമായ് തമ്മിൽ തമ്മിൽ ഓർമകൾ ആരും കാണാതെ പൂവണിഞ്ഞൂ ഇളം തെന്നലേ, മഞ്ഞു പൂക്കളേ, കുളിരോളമേ, നിറവാനമേ ഇതു മുൻപ് നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ? ഇളം തെന്നലേ, മഞ്ഞു പൂക്കളേ, കുളിരോളമേ, നിറവാനമേ ഇതു മുൻപ് നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ?
Audio Features
Song Details
- Duration
- 06:01
- Key
- 11
- Tempo
- 100 BPM