Oru Dinam

3 views

Lyrics

ഓ... ഓ...
 പറന്നു പോയൊരു കിളികളേ
 ഓർമ്മ തൻ വഴിയിലേ
 ചില്ലകളിൽ വരുമോ
 നിറയുമീ മിഴിയിണയിലെ
 നീർമണിനനവുകൾ
 മായ്ചിടുവാൻ വരുമോ
 ഒരു തൂവൽ ഇനി തരുമോ
 നിറങ്ങൾ വരുമോ
 സ്വരങ്ങൾ വരുമോ
 മഴയുടെ ശ്രുതി തരുമോ
 ഒരു ദിനം
 കനവിൻ മലർ വനം
 അരികിലത് മിഴികളിൽ അടരുകയോ
 ഇതുവരെ കരളിൻ പ്രിയമൊഴി
 മധു പകരും പലദിനമോർത്തീടവേ
 പണ്ട് പണ്ടേ പൂത്ത മലരുകൾ
 മിന്നും മിന്നാമിനുങ്ങുകൾ
 ഒരു കുറി ഇനി വരുമോ
 നറുചിരിയുടെ ഇതളുകൾ
 പുലരൊളി നിറവുകൾ
 ഇരുളിതിലായ് വരുമോ
 പണ്ട് പണ്ടേ പൂത്ത മലരുകൾ
 മിന്നും മിന്നാമിനുങ്ങുകൾ
 ഒരു കുറി ഇനി വരുമോ
 നറുചിരിയുടെ ഇതളുകൾ
 പുലരൊളി നിറവുകൾ
 ഇരുളിതിലായ് വരുമോ
 ♪
 പൊന്നിലക്കൂട്ടിലേ തുമ്പികൾ
 വിണ്ണിലെങ്ങോ മാഞ്ഞുപോയ്
 അകലെ അകലേ ഒരു മഴവില്ലായ്
 മാറിയോ ഓ മാറിയോ
 കാതിലെ തേൻമഴ തോരവേ
 ഉള്ളിലെ മോഹങ്ങൾ തേങ്ങവേ
 പൊൻ ചിലമ്പണിയും നിമിഷങ്ങളിതിലെ
 പായവേ ഓ പായവേ
 ഇവിടെ ഇരുളിൽ മനസ്സ് നിറയേ
 സ് മൃതികൾ നീറുന്നുവോ
 മറന്ന പാട്ടിൻ വരികൾ ഇനിയും
 എൻ നെഞ്ചിൽ തഴുകിടുമോ
 ഒരു ദിനം കനവിൻ മലർ വനം
 അരികിലത് മിഴികളിൽ അടരുകയോ
 ഇതുവരെ കരളിൻ പ്രിയമൊഴി
 മധു പകരും പലദിനമോർത്തീടവേ
 പണ്ട് പണ്ടേ പൂത്ത മലരുകൾ
 മിന്നും മിന്നാമിനുങ്ങുകൾ
 ഒരു കുറി ഇനി വരുമോ
 നറുചിരിയുടെ ഇതളുകൾ
 പുലരൊളി നിറവുകൾ
 ഇരുളിതിലായ് വരുമോ
 പറന്നു പോയൊരു കിളികളേ
 ഓർമ്മ തൻ വഴിയിലേ
 ചില്ലകളിൽ വരുമോ
 നിറയുമീ മിഴിയിണയിലെ
 നീർമണിനനവുകൾ
 മായ്ചിടുവാൻ വരുമോ
 ഒരു തൂവൽ ഇനി തരുമോ
 നിറങ്ങൾ വരുമോ
 സ്വരങ്ങൾ വരുമോ
 മഴയുടെ ശ്രുതി തരുമോ
 

Audio Features

Song Details

Duration
04:19
Key
7
Tempo
123 BPM

Share

More Songs by Deepak Dev

Similar Songs