Vathilil

3 views

Lyrics

വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നീലേ
 പാതിയിൽ പാടാത്തോരാ തേനൂറിടും ഇശലായ് ഞാൻ
 വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നീലേ
 പാതിയിൽ പാടാത്തോരാ തേനൂറിടും ഇശലായ് ഞാൻ
 ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചേർന്നു
 ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചേർന്നു
 ♪
 കാണാനോരോ വഴി തേടി കാണുംനേരം മിഴി മൂടി
 ഓമലേ നിന്നീലയോ നാണമായ് വഴുതീലയോ
 പുന്നാരം, ചൊരിയുമളവിലവളിളകിമറിയുമൊരു കടലായി
 കിന്നാരം, പറയുമഴകിലവളിടറിയുണരുമൊരു മഴയായി
 കളിചിരിനിറവുകൾ കണിമലരിതളുകൾ വിടരുവതരുമയിലായ്
 ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ താനേ
 ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ താനേ
 വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നീലേ
 പാതിയിൽ പാടാത്തോരാ തേനൂറിടും ഇശലായ് ഞാൻ
 വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നീലേ
 പാതിയിൽ പാടാത്തോരാ തേനൂറിടും ഇശലായ് ഞാൻ
 ♪
 ഏതോ കതകിന് വിരിനീക്കി നീല കണ്മുനയെറിയുമ്പോൾ
 ദേഹമോ തളരുന്നുവോ മോഹമോ വളരുന്നുവോ
 നിന്നോളം, ഉലകിലോരുവളിനി അഴകുതികയുവതിനില്ലല്ലോ
 മറ്റാരും, വരളുമുയിരിലിനി കുളിരുപകരുവതിനില്ലല്ലോ
 ഓ... നറുമൊഴിയരുളുകൾ കരളിലെ കുരിവികള് കുറുകുവതനുപമമായ്
 ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ താനേ
 ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ താനേ
 വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നീലേ
 പാതിയിൽ പാടാത്തോരാ തേനൂറിടും ഇശലായ് ഞാൻ
 വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നീലേ
 പാതിയിൽ പാടാത്തോരാ തേനൂറിടും ഇശലായ് ഞാൻ
 ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചേർന്നു
 ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചേർന്നു
 
Audio Features

Song Details

Duration
06:09
Key
4
Tempo
80 BPM

Share

More Songs by Gopi Sundar

Similar Songs