Aaro Nee Aaro - From "Urumi"

3 views

Lyrics

ആരോ നീ ആരോ
 ആരോ നീ ആരോ
 ♪
 അലകടലൊലി ആരു നീ
 കനലൊളി അഴകാരു നീ
 തിറയുടെ വരവാരോ
 കലയുടെ തികവാരോ
 മുടിയിടയുമൊരഴകേ
 തിര ചിതറിയ മിഴിയിൽ
 രതിയൊ സതിയൊ
 കനവോ കതിരോ
 കനലോ മൊഴിയോ
 ഇനി നീ പറയൂ
 ആരോ നീ ആരോ
 അലകടലൊലി അരോ
 കനലൊളി അഴകാരോ
 നിറയുടെ വരവാരോ
 കലയുടെ തികവാരോ
 ♪
 ഇരുൾ പരപ്പിൽ ഈറൻ മുടിയിൽ
 തിങ്കൾ കല ചൂടി
 പറന്നുയർന്നൊരു പൊന്നുറുമീലെ
 പൊന്നായ് മിന്നി നീ
 ഏഴിമലയിലേ ഏലമലയിലേ
 പീലിനീർത്തും മയിലുപോൽ നീ
 എൻ കനവിൽ കളിയാടുന്നു
 തീരാ മോഹം ഉടലാർന്നവനേ
 ആരോ നീ ആരോ
 മുടിയിടയുമൊരഴകേ
 തിര ചിതറിയ മിഴിയിൽ
 രതിയൊ സതിയൊ
 കനവോ കതിരോ
 കനലോ മൊഴിയോ
 ഇനി നീ പറയൂ
 ♪
 കാവിൽ വാഴുമൊരു കന്നി
 പൊൻ കളരിവാതിലിലെ ദേവി
 ചിലു ചിലെ ചിലമ്പും
 ചിലമ്പൊലിയോടെ
 ചിതറിവരുന്നോളേ
 തെന്നൽ തോല്ക്കും തളിരാളെ
 ഒളി മിന്നൽ പോലെ അഴകോളെ
 കറുകറെ കറുത്തൊരു
 കരിമുകിൽ പോലെ
 മുടിയുലയുന്നോളെ
 മധുകരമൊഴി മദകരമിഴി
 പടിയേറിവന്ന പനിമദിയേ
 ആരോ നീ ആരോ
 മുടിയിടയുമൊരഴകേ
 തിര ചിതറിയ മിഴിയിൽ
 രതിയൊ സതിയൊ
 കനവോ കതിരോ
 കനലോ മൊഴിയോ
 ഇനി നീ പറയൂ
 അലകടലൊലി അരോ
 കനലൊളി അഴകാരോ
 നിറയുടെ വരവാരോ
 കലയുടെ തികവാരോ
 ♪
 ആരോ നീ ആരോ
 ആരോ നീ ആരോ
 

Audio Features

Song Details

Duration
06:20
Key
11
Tempo
105 BPM

Share

More Songs by Shweta Mohan

Similar Songs