Palapoo

3 views

Lyrics

ലാ ലാ ലാ ലാ ലാ ലാ
 ലാ ലാല ലാ ലാ ലാ ലാ
 ♪
 പാലപ്പൂവിതളിൽ വെണ്ണിലാപ്പുഴയിൽ
 ലാസ്യമാർന്നണയും സുരഭീരാത്രി
 അനുരാഗികളാം തരുശാഖകളിൽ
 ശ്രുതി പോൽ പൊഴിയും ഇളമഞ്ഞലയിൽ
 കാതിൽ നിൻ സ്വനം
 പാലപ്പൂവിതളിൽ വെണ്ണിലാപ്പുഴയിൽ
 ലാസ്യമാർന്നണയും സുരഭീരാത്രി
 ♪
 മകരമഞ്ഞു പെയ്തു
 തരളമാം കറുകനാമ്പുണർന്നു
 പ്രണയമാം പിറാവേ
 എവിടെ നീ കനവു പോൽ മറഞ്ഞൂ
 അത്തിക്കൊമ്പിൽ ഒരു മൺകൂടുതരാം
 അറ്റം കാണാവാനം നിനക്കു തരാം
 കുറുകൂ കാതിൽ തെനോലും നിൻ മൊഴികൾ
 പാലപ്പൂവിതളിൽ വെണ്ണിലാപ്പുഴയിൽ
 ലാസ്യമാർന്നണയും സുരഭീരാത്രി
 ♪
 വഴിമരങ്ങളെല്ലാം ഏതോ മഴ നനഞ്ഞു നിന്നൂ
 ഇലകളോ നിലാവിൻ
 ചുമലിൽ പതിയെ ചാഞ്ഞുറങ്ങീ
 നൃത്തം വെയ്ക്കും നക്ഷത്രത്തരികളിതാ
 തത്തിതത്തിക്കളിപ്പൂ നിൻ മിഴിയിൽ
 പകരൂ നെഞ്ചിൽ നനവോലും നിൻ മൊഴികൾ
 പാലപ്പൂവിതളിൽ വെണ്ണിലാപ്പുഴയിൽ
 ലാസ്യമാർന്നണയും സുരഭീരാത്രി
 അനുരാഗികളാം തരുശാഖകളിൽ
 ശ്രുതി പോൽ പൊഴിയും ഇളമഞ്ഞലയിൽ
 കാതിൽ നിൻ സ്വനം
 പാലപ്പൂവിതളിൽ വെണ്ണിലാപ്പുഴയിൽ
 ലാസ്യമാർന്നണയും സുരഭീരാത്രി
 

Audio Features

Song Details

Duration
04:28
Key
7
Tempo
126 BPM

Share

More Songs by Shweta Mohan

Similar Songs