Muthunne Kannukalil Duet - Duet

3 views

Lyrics

മുത്തുന്നേ കണ്ണുകളിൽ ചെന്നൈ പൊൻപുലരി
 മദിരാശി നീ കനവിൻ നിറം കൂട്ടും നഗരി
 വരവോടെ എതിരേൽക്കുവാൻ പെരുനടവഴികളിൽ
 കോലം പോടും നറുമുഖി
 മുത്തുന്നേ കണ്ണുകളിൽ ചെന്നൈ പൊൻപുലരി
 മദിരാശി നീ കനവിൻ നിറം കൂട്ടും നഗരി
 മല്ലിക മലർ ചൂടി ആ... ആ...
 മല്ലിക മലർ ചൂടി വള്ളുവക്കുറൽ പാടി
 കാൽചിലമ്പണിയും സഖീ
 നീ മീട്ടുന്നു പൂന്തണലിൽ ചേരുന്നു ഹൃദയം നിറയേ
 ഓരായിരം മോഹങ്ങളുമായി
 നീയേകുന്നു കാഴ്ചകളിൽ എന്നെന്നും സിരകളിലാകെ
 ആവേശവും ഉല്ലാസവും ഉണർന്നു കുതിച്ചു പറന്നിടാം
 മുത്തുന്നേ കണ്ണുകളിൽ മദിരാശി നീ കനവിൻ
 ദാവണിയഴകിന്റെ അഴകേ... ഏ...
 ദാവണിയഴകിന്റെ ചേലെഴും മറിമായം
 മാറാത്ത തമിഴ് പെൺകൊടീ
 നീയെന്നും കൗതുകമായ് ഓരോരോ
 പുതു മണലേകി കണ്ണിൽതുടിയായ്
 എന്നുയിരെ സൗഭാഗ്യം
 വനദേവത പോൽ മദിരാശി ഒളിമിന്നുന്ന
 മീനാക്ഷി മീനാക്ഷി കാമാക്ഷിയായ്
 ആ മുത്തുന്നേ കണ്ണുകളിൽ ചെന്നൈ പൊൻപുലരി
 മദിരാശി നീ കനവിൻ നിറം കൂട്ടും നഗരി

Audio Features

Song Details

Duration
05:56
Tempo
120 BPM

Share

More Songs by Shweta Mohan

Similar Songs