Ambadikkanna
3
views
Lyrics
എന്നുണ്ണി കണ്ണാ പൊന്നുണ്ണി കണ്ണാ നീ എന്തേ വന്നില്ല നീയിങ്ങു വന്നാൽ പൊന്നുമ്മ തന്നാൽ വെണ്ണക്കുടം നൽകാം അമ്പാടി കണ്ണാ നീ ആട് പൂമയിൽ പീലിതൻ ചേലാട്... അമ്പാടി കണ്ണാ നീ ആട് പൂമയിൽ പീലിതൻ ചേലാട്... അമ്പാടി കണ്ണാ നീ ആട് പൂമയിൽ പീലിതൻ ചേലാട്... ഒരു വെള്ളിത്താലം നിറയെ പൂവും എന്നുണ്ണി കണ്ണനല്ലേ നിറനാഴിയോളം കുന്നിക്കുരുമണി എൻ വെണ്ണക്കണ്ണനല്ലെ ഇന്നല്ലോ കണ്ണൻ്റെ പാലൂട്ട് കാണുമ്പോൾ കണ്ണിനു തേനൂട്ട് ഇന്നല്ലോ കണ്ണൻ്റെ പാലൂട്ട് കാണുമ്പോൾ കണ്ണിനു തേനൂട്ട് അമ്പാടി കണ്ണാ നീ ആട് പൂമയിൽ പീലിതൻ ചേലാട്... ഒരുവെൺ താരമായ് കതിരിടും മോഹമായ് യദുകുല ദേവാ നീ ഉണരൂ സ്വരലയ തീർത്ഥമായ് കനിവെഴും മുരളിയിൽ ഒരുനവഗീതകം നീ ചൊരിയൂ നീയെൻ കായാമ്പൂ വർണ്ണനല്ലേ കണ്ടാൽ കൊഞ്ചുന്ന പൈതലല്ലേ എന്നും കാതിൽ നിൻ്റെ നാദം തുള്ളി തുളുമ്പി നിന്നു നീയെൻ കായാമ്പൂ വർണ്ണനല്ലേ കണ്ടാൽ കൊഞ്ചുന്ന പൈതലല്ലേ എന്നും കാതിൽ നിൻ്റെ നാദം തുള്ളി തുളുമ്പി നിന്നു എന്നുണ്ണി കണ്ണാ പൊന്നുണ്ണി കണ്ണാ നീയെന്തേ വന്നില്ല നീയിങ്ങു വന്നാൽ പൊന്നുമ്മ തന്നാൽ പൊന്മയിൽ പീലി തരാം ഒരു പൊൻ ദീപമായ് തെളിയും നിൻ മുഖം കണികാണുന്നതും നിറവല്ലേ തൊഴുകയ്യാലെ നിൻ സവിധം പൂകുവാൻ ശ്രീവത്സാങ്കിതാ വരമരുളൂ നീയെൻ കാരുണ്യസാരമല്ലേ ഉള്ളിൽ തൂവുന്ന പുണ്യമല്ലേ എന്നുമെന്നിൽ നിൻ്റെ രൂപം പീലിയണിഞ്ഞു നിന്നു നീയെൻ കാരുണ്യസാരമല്ലേ ഉള്ളിൽ തൂവുന്ന പുണ്യമല്ലേ എന്നുമെന്നിൽ നിൻ്റെ രൂപം പീലിയണിഞ്ഞു നിന്നു എന്നുണ്ണി കണ്ണാ പൊന്നുണ്ണി കണ്ണാ നീയെന്തേ വന്നില്ല നീയിങ്ങു വന്നാൽ പൊന്നുമ്മ തന്നാൽ പൊന്നിൻ പുടവ നല്കാം അമ്പാടി കണ്ണാ നീ ആട് പൂമയിൽ പീലിതൻ ചേലാട് അമ്പാടി കണ്ണാ നീ ആട് പൂമയിൽ പീലിതൻ ചേലാട്...
Audio Features
Song Details
- Duration
- 06:28
- Key
- 11
- Tempo
- 110 BPM