Vaarthinkale
3
views
Lyrics
വാർതിങ്കളേ നിൻ ചാരേ നീലാമ്പലായ് ഞാൻ വന്നേ തന്നത്താനെ നിന്നിൽ ചേരും പുഞ്ചിരിത്തൂ വെണ്ണിലാവോ അഴകേ ഇനി നിൻ ചിരികൾ പൊഴിയൂ പതിയേ അരികേ ഇവൾ നിൻ തണലായ് നിഴലായ് കഴിയേ മാരിക്കാറേ നീ വന്നീടല്ലേ ഇന്നു വാനിൻ മേലേ തിങ്കൾ ചാരേ മെല്ലെ വന്നു മേഘച്ചില്ലെറിഞ്ഞതാരേ കനവേകും കണ്ണിൽ തൂവും ചിരിയാൽ പുൽകീടും നേരം നിനവില്ലെന്നോരോ രാവും പകലിൻ പൂവായ് മാറീടും തനിയേ നിറയൂ നീയെന്നുള്ളിൽ അകലേ മറയല്ലേയെൻ സന്ധ്യേ തന്നത്താനെ നിന്നിൽ ചേരും പുഞ്ചിരിത്തൂ വെണ്ണിലാവോ ആരോ അരികേ മനസ്സിനകത്തു തൊടുന്ന നനുത്ത സംഗീതമേ താനേ നീ മെല്ലേ അതറിഞ്ഞു നിറഞ്ഞു ചിരിച്ചു ചിറകു വീശുന്നുവോ തേനഞ്ചും നെഞ്ചിൽ നീയെൻ ഈറൻ തൂമൊഴി കേൾക്കേ മഞ്ഞായി പെയ്യുന്നുണ്ടേ ക്രോധം ഓ ഈയാമ്പൽ പൂവിൻ ജന്മം നിന്നുള്ളിൽ നിക്ഷിപ്തം മായല്ലേ എന്നും നീയെൻ തിങ്കളേ തന്നത്താനെ നിന്നിൽ ചേരും പുഞ്ചിരിത്തൂ വെണ്ണിലാവോ അരികേ ഇവൾ നിൻ തണലായ് നിഴലായ് കഴിയേ മാരിക്കാറേ നീ വന്നീടല്ലേ ഇന്നു വാനിൻ മേലേ തിങ്കൾ ചാരേ മെല്ലെ വന്നു മേഘച്ചില്ലെറിഞ്ഞതാരേ കനവേകും കണ്ണിൽ തൂവും ചിരിയാൽ പുൽകീടും നേരം നിനവില്ലെന്നോരോ രാവും പകലിൻ പൂവായ് മാറീടും തനിയേ നിറയൂ നീയെന്നുള്ളിൽ അകലേ മറയല്ലേയെൻ സന്ധ്യേ
Audio Features
Song Details
- Duration
- 04:24
- Key
- 7
- Tempo
- 174 BPM